നീരൊഴുക്ക് നിലച്ച് ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍

അടിമാലി: വേനല്‍ കനത്തതോടെ അടിമാലി-മൂന്നാര്‍ പാതയില്‍ സഞ്ചാരികളുടെ കണ്ണിന് കുളിര്‍മയേകുന്ന ചീയപ്പാറ, വാളറ വെള്ളച്ചാട്ടത്തെിന്‍െറ നീരൊഴുക്ക് നിലച്ചു. കൈയത്തെും ദുരത്തുനിന്ന് ഈ വെള്ളച്ചാട്ടം ആസ്വദിക്കാന്‍ കഴിയുമായിരുന്നതിനാല്‍ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്ക് വരുന്ന സഞ്ചാരികള്‍ ഇവിടങ്ങളില്‍ സമയം ചെലവഴിച്ച ശേഷമേ പോകുമായിരുന്നുള്ളൂ. ഇപ്പോള്‍ മൈനസ് ഡിഗ്രിയില്‍ താഴെ തണുപ്പ് രേഖപ്പെടുത്തുന്ന മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചിട്ടുണ്ടെങ്കിലും ഇവരിലാരും ഇപ്പോള്‍ ചീയപ്പാറയില്‍ ഇറങ്ങാറില്ല. വര്‍ഷത്തില്‍ ജനുവരി മുതല്‍ ജൂണ്‍വരെയാണ് ചീയപ്പാറയില്‍ നീരൊഴുക്ക് ഇല്ലാതെ വരുന്നത്. ചില വര്‍ഷങ്ങളില്‍ വേനല്‍മഴ ശക്തമായാല്‍ വെള്ളച്ചാട്ടം സജീവമാവുമെങ്കിലും ഇക്കുറി വേനല്‍മഴ പെയ്യാത്തത് ചീയപ്പാറക്ക് തിരിച്ചടിയായി മാറുകയും ചെയ്തു. 12 മാസവും ചിയപ്പാറയില്‍ വെള്ളമത്തെിക്കാന്‍ പദ്ധതികള്‍ തയാറാക്കാന്‍ കഴിയുമെങ്കിലും ടൂറിസം വകുപ്പോ, ത്രിതല പഞ്ചായത്തുകളോ ഇതിനായി ഒരു നടപടിയും സ്വീകരിക്കുന്നില്ല. ആവറുകുട്ടി പുഴയില്‍നിന്ന് വലിയ പൈപ്പ്ലൈന്‍വഴി ചെലവുകുറഞ്ഞ രീതിയില്‍ ഇവിടെ വെള്ളമത്തെിക്കാന്‍ കഴിയും. എന്നാല്‍, വെള്ളച്ചാട്ടത്തിന് മുകളില്‍ ചെക്ഡാം ഉള്‍പ്പെടെ നടക്കാന്‍ പ്രയാസമായ പദ്ധതികളാണ് അധികൃതര്‍ നടപ്പാക്കാനുദ്ദേശിക്കുന്നത്. ഇതിനോട് ചേര്‍ന്ന വാളറ വെള്ളച്ചാട്ടവും ഇതേ രീതിയില്‍ അവഗണന നേരിടുന്ന വെള്ളച്ചാട്ടമാണ്. ഈ വെള്ളച്ചാട്ടങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടി സ്വീകരിക്കാന്‍ വിനോദസഞ്ചാരവകുപ്പ് കൂട്ടാക്കുന്നില്ല. ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയിലാണ് ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതിചെയ്യുന്നത്. വെള്ളച്ചാട്ടങ്ങള്‍ക്കുസമീപം ഗാലറികള്‍ നിര്‍മിച്ചു മോടിപിടിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും വിനോദസഞ്ചാര വകുപ്പ് ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.