തൊടുപുഴ: ഏഴല്ലൂര്‍ റോഡിന്‍െറ നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമായി. റോഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ വികസനസമിതി നേതൃത്വത്തില്‍ നിരവധി നിവേദനങ്ങള്‍ നല്‍കുകയും ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് റോഡ് നവീകരണത്തിന് എട്ടുകോടി രൂപ അനുവദിച്ചത്. മങ്ങാട്ടുകവല നാലുവരിപ്പാത മുതല്‍ ഏഴല്ലൂര്‍ വരെയും അവിടെനിന്ന് പെരുമാംകണ്ടം വരെയുമുള്ള ഏഴര കിലോമീറ്റര്‍ നവീകരണത്തിനാണ് ഇപ്പോള്‍ ഭരണാനുമതിയായത്. റോഡിന്‍െറ ഭൂരിഭാഗം മേഖലയും തകര്‍ന്ന് സുഗമമായി യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. റോഡ് നവീകരണത്തിന് തുകയനുവദിച്ചിട്ട് ഒരുമാസമായി. എന്നാല്‍, സാങ്കേതികാനുമതി അടക്കം വകുപ്പുതല നടപടി പൂര്‍ത്തീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങാന്‍ ആഴ്ചകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ വകുപ്പുതല നടപടി ഇഴഞ്ഞുനീങ്ങുന്നതില്‍ ജനങ്ങള്‍ ആശങ്കയിലാണ്. നടപടി വേഗത്തിലാക്കി റോഡ് നവീകരണം ആരംഭിക്കണമെന്ന് ഗ്രാമ വികസനസമിതി യോഗം ആവശ്യപ്പെട്ടു. എം.യു. ജമാല്‍ അധ്യക്ഷത വഹിച്ചു. പി.എം. സുലൈമാന്‍, പി.ഇ. ഹുസൈന്‍, നിസാര്‍ പഴേരി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.