അടിമാലി: ടൗണില്‍ കുമിഞ്ഞുകൂടുന്ന മാലിന്യപ്രശ്നം പരിഹരിക്കാന്‍ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി പരാജയമാണെന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ പഞ്ചായത്ത് മാലിന്യപ്രശ്നം പരിഹരിക്കാതെ മാറിനിന്നാല്‍ ശക്തമായ സമരം ആരംഭിക്കും. ഭരണസമിതി അധികാരത്തിലത്തെിയപ്പോള്‍ ഭരണസമിതിയുടെ മുന്നില്‍ ആദ്യമത്തെിയ വിഷയം മാലിന്യപ്രശ്നമാണ്. നിരവധി യോഗങ്ങള്‍ ഇതിനായി നടന്നു. പൊതുജനങ്ങളെ പങ്കെടുപ്പിച്ച് മൂന്നുപ്രാവശ്യം യോഗം നടത്തി. എന്നാല്‍, എടുക്കുന്ന തീരുമാനം പഞ്ചായത്ത് നടപ്പില്‍വരുത്താന്‍ നടപടി സ്വീകരിക്കുന്നില്ല. ആധുനിക മാലിന്യനിര്‍മാര്‍ജന പ്ളാന്‍റ് സ്ഥാപിക്കാന്‍ കൂമ്പന്‍പാറ, ടൗണ്‍ഹാളിനോട് ചേര്‍ന്ന സ്ഥലം, മുടിപ്പാറച്ചാല്‍ എന്നിങ്ങനെ മൂന്നിടങ്ങളാണ് ഭരണസമിതി മുന്നോട്ടുവെച്ചത്. ഇതില്‍ എവിടെയും പ്ളാന്‍റ് സ്ഥാപിക്കുന്നതിന് പ്രതിപക്ഷം പൂര്‍ണ പിന്തുണയും നല്‍കിയിരുന്നു. എന്നാല്‍, പ്രശ്നം വേഗത്തില്‍ പരിഹരിക്കാന്‍ ഭരണസമിതിയോ ജീവനക്കാരോ നടപടി സ്വീകരിക്കുന്നില്ല. 25സെന്‍റ് സ്ഥലമാണ് പ്ളാന്‍റ് സ്ഥാപിക്കുന്നതിനുവേണ്ടത്. നേരത്തേ മാലിന്യ നിര്‍മാര്‍ജന പ്ളാന്‍റ് സ്ഥാപിച്ച കൂമ്പന്‍പാറയിലേതടക്കം മൂന്നിടങ്ങളും ഇതിന് യോജിച്ചതാണ്. ടൗണില്‍ കുമിഞ്ഞുകൂടിയ മാലിന്യം പ്രദേശത്തെ ജനജീവിതത്തെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിച്ചു. മാലിന്യക്കൂമ്പാരത്തില്‍നിന്നു ജനങ്ങളെ രക്ഷിക്കാന്‍ ഭരണസമിതി തയാറാകണം. അല്ലാത്തപക്ഷം ബഹുജന സമരം സംഘടിപ്പിക്കുമെന്ന് അംഗങ്ങളായ എം.എന്‍. ശ്രീനിവാസന്‍, തമ്പി ജോര്‍ജ്, ശ്രീജ ജോര്‍ജ്, സുമേഷ് തങ്കപ്പന്‍, ടി.പി. വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.