തൊടുപുഴ: കല്ലാര്‍കുട്ടി പാലത്തിന്‍െറ അപ്രോച്ച് റോഡ് പണി പൂര്‍ത്തിയാക്കി. ഹൈറേഞ്ച് മേഖലയിലെ പ്രധാന പാലമാണ് കല്ലാര്‍കുട്ടി. ആറര പതിറ്റാണ്ടുകളായി കൊന്നത്തടി, വെള്ളത്തൂവല്‍, വാത്തികുടി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പതിനായിരങ്ങളുടെ സ്വപ്നമായ പാലം യാഥാര്‍ഥ്യമായത് മൂന്നുമാസങ്ങള്‍ക്ക് മുമ്പാണ്. 1963ല്‍ വൈദ്യുതി ബോര്‍ഡ് ഡാം നിര്‍മിക്കുന്നതുവരെ യാത്രാസൗകര്യം പ്രദേശവാസികള്‍ക്ക് അന്യമായിരുന്നു. പിന്നീട് ഡാമിന് മുകളിലൂടെയുള്ള ഇടുങ്ങിയ വഴിയിലൂടെ കഷ്ടിച്ച് വലിയൊരു വാഹനത്തിനുമാത്രം കടന്നുപോകാമായിരുന്നു. ഇടുക്കി, ദേവികുളം താലൂക്കുകളെയും കട്ടപ്പന, നെടുങ്കണ്ടം, അടിമാലി തുടങ്ങിയ ജില്ലയിലെ പ്രധാന ടൗണുകളുമായി കൊന്നത്തടി നിവാസികളെ ബന്ധിപ്പിക്കുന്ന എളുപ്പമാര്‍ഗം കല്ലാര്‍കുട്ടിയാണ്. പാലത്തിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിര്‍മാണം പാലത്തിന്‍െറ ഉദ്ഘാടനം കഴിഞ്ഞ് അല്‍പം വൈകിയാണ് തുടങ്ങിയത്. എന്നാല്‍, നിര്‍മാണത്തിന്‍െറ അവസാനഘട്ടങ്ങളില്‍ റോഡുകളും മറ്റ് അറ്റകുറ്റപ്പണികളും വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ഹൈറേഞ്ചിന്‍െറ സമഗ്രമായ വികസനത്തിന് നിര്‍ണായക പങ്കുവഹിക്കാനും ജില്ലയിലെ വിനോദസഞ്ചാരമേഖലക്ക് വലിയ ഉണര്‍വുനല്‍കാനും കല്ലാര്‍കുട്ടി പാലത്തിന് കഴിയുമെന്ന് പ്രദേശവാസികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.