നെടുങ്കണ്ടം: ഐ.എച്ച്.ആര്‍.ഡിക്ക് ഭൂമി കണ്ടത്തെിയതിനെ തുടര്‍ന്ന് ഇനി അംഗീകാരം നഷ്ടമാവില്ല. കോമ്പമുക്കില്‍ ഗ്രാമപഞ്ചായത്തിലാണ് നാലേക്കര്‍ ഭൂമി വാങ്ങിയത്. സ്വന്തമായി സ്ഥലമില്ളെന്ന കാരണത്താല്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ ഐ.എച്ച്.ആര്‍.ഡി കോളജിന് അംഗീകാരം നല്‍കേണ്ടെന്ന തീരുമാനത്തിലായിരുന്നു എം.ജി സര്‍വകലാശാല. ഇതോടെ വിവിധ സംഘടനകളും വിദ്യാര്‍ഥികളും സമരത്തിലായിരുന്നു. തുടര്‍ന്ന് നെടുങ്കണ്ടം പഞ്ചായത്ത് രാമക്കല്‍മേടിനടുത്ത് കോമ്പമുക്കില്‍ ഏക്കറിന് എട്ടുലക്ഷം രൂപ നിരക്കില്‍ 32 ലക്ഷം മുടക്കിയാണ് സ്ഥലം വാങ്ങിയത്. ഐ.എച്ച്.ആര്‍.ഡി കോളജിന് അഞ്ചേക്കര്‍ സ്ഥലം വേണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, നെടുങ്കണ്ടം ടൗണില്‍ ഇത്രയും സ്ഥലം കണ്ടത്തെുക അസാധ്യമായിരുന്നു. കൂടുതലായി വേണ്ടിവരുന്ന ഒരേക്കര്‍ ഭൂമി സമീപ പഞ്ചായത്തുകളുടെയും കോളജ് സ്പോണ്‍സറിങ് കമ്മിറ്റിയുടെയും സഹകരണത്തോടെ കണ്ടത്തൊനാണ് നീക്കം. താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്ത് 2009ല്‍ പ്രവര്‍ത്തനം ആരംഭിച്ച കോളജ് ഓഫ് അപൈ്ളഡ് സയന്‍സ് എന്ന വിദ്യാഭ്യാസ സ്ഥാപനമാണ് സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്തതിനാല്‍ അടച്ചുപൂട്ടാന്‍ യൂനിവേഴ്സിറ്റി തീരുമാനിച്ചത്. ഇത് ഹൈറേഞ്ച് മേഖലയിലെ വിദ്യാര്‍ഥികളെ വലച്ചിരുന്നു. ഏഴുവര്‍ഷമായി സ്ഥാപനം ടൗണില്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടുര്‍ഷത്തിനകം സ്വന്തമായി സ്ഥലംവാങ്ങി നല്‍കാമെന്ന വ്യവസ്ഥയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനായി എം.എല്‍.എ ചെയര്‍മാനും പഞ്ചായത്ത് പ്രസിഡന്‍റ് കണ്‍വീനറുമായി സ്പോണ്‍സറിങ് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. എന്നാല്‍, ഫലം കണ്ടില്ല. ഇപ്പോള്‍ രണ്ട് കോഴ്സുകളാണ് ഉള്ളത്. മൂന്ന് ബാച്ചുകളിലായി 215 കുട്ടികളുണ്ട്. ഒമ്പത് അധ്യാപകരടക്കം 15 ജീവനക്കാരും. സ്ഥലം ഏറ്റെടുത്ത് കോളജ് നിലനിര്‍ത്താന്‍ നടപടി സ്വീകരിച്ചില്ളെങ്കില്‍ പ്രതിഷേധ സമരത്തിന് രൂപംനല്‍കുമെന്ന് വിദ്യാര്‍ഥികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മാര്‍ച്ച് 31നകം സ്ഥലം ഏറ്റെടുത്ത് നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. പഞ്ചായത്ത് സ്ഥലം കണ്ടെ ത്തിയതോടെ ഐ.എച്ച്.ആര്‍.ഡി ഉടന്‍ കെട്ടിട നിര്‍മാണം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.