തൊടുപുഴ: നഗരം ഫ്ളക്സ്രഹിത മുനിസിപ്പാലിറ്റിയായി പ്രഖ്യാപിച്ചെങ്കിലും നിരോധന പദ്ധതി പാളി. നഗരത്തിലെ മുക്കിലും മൂലയിലും ഇപ്പോള്‍ ഫ്ളക്സ് മയമാണ്. കാല്‍നടക്കാര്‍ തലയുയര്‍ത്തി നടന്നാല്‍ ഉറപ്പായും പോസ്റ്റില്‍ സ്ഥാപിച്ച ബോര്‍ഡില്‍ തട്ടി പരിക്കുപറ്റും. ഫ്ളക്സ് ബോര്‍ഡുകള്‍ നഗരത്തില്‍നിന്ന് മാറ്റാന്‍ മുന്‍കൈയെടുത്ത ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും തന്നെ തങ്ങളുടെ ചിത്രങ്ങള്‍ പതിച്ച കൂറ്റന്‍ ബോര്‍ഡുകളുമായി നഗരത്തിലിറങ്ങിയതാണ് പരിപാടി നടപ്പാകാതെ പോകാന്‍ കാരണം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ജാഥകളും മറ്റു പരിപാടികളുമെല്ലാം ഒരുമിച്ചത്തെിയതോടെ നഗരം മുഴുവന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ നിറഞ്ഞു. ജില്ലയില്‍ പര്യടനം പൂര്‍ത്തിയായ ജാഥകളുടെ ബോര്‍ഡുകള്‍ പോലും മാറ്റാന്‍ ആരും തയാറായിട്ടില്ല. രാഷ്ട്രീയപാര്‍ട്ടികള്‍ക്കുപുറമേ പരസ്യബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവയും കൂടി റോഡ് കാണാനാകാത്ത വിധം സ്ഥാപിച്ചതോടെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഒരുവര്‍ഷം മുമ്പ് ചേര്‍ന്ന ഗതാഗത ഉപദേശക സമിതിയോഗമാണ് നഗരത്തിലെ ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചത്. റോഡരികിലും വളവുകളിലും സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ വന്‍തോതില്‍ വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് സമിതി കണ്ടത്തെിയിരുന്നു. പ്ളാസ്റ്റിക് നിരോധത്തിന്‍െറ ഭാഗമായി ഇത്തരം ഫ്ളക്സുകള്‍ നഗരത്തില്‍ കുന്നുകൂടുന്നത് തടയണമെന്നും നഗരസൗന്ദര്യത്തിന് ബോര്‍ഡുകള്‍ തടസ്സമാണെന്നും അഭിപ്രായമുണ്ടായി. തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍, വ്യാപാരസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ബോര്‍ഡുകള്‍ നഗരത്തില്‍നിന്ന് മാറ്റാന്‍ തീരുമാനിച്ചു. എന്നാല്‍, മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സമ്മതിച്ച ഫ്ളക്സ് നിരോധപദ്ധതി ഓരോരുത്തരായി ലംഘിച്ചതോടെയാണ് നഗരം വീണ്ടും ഫ്ളക്സ് ബോര്‍ഡുകള്‍ക്ക് കീഴിലായത്. വിഷയത്തെക്കുറിച്ച് ചോദിച്ചാല്‍ ‘ഞങ്ങള്‍ മാത്രമല്ലല്ളോ ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്’ എന്നാണ് മറുപടി. ഫ്ളക്സ് നിരോധം കര്‍ശനമായി നടപ്പാക്കിയതിന്‍െറ ഭാഗമായി നഗരത്തില്‍ സ്ഥാപിച്ച മുഴുവന്‍ ബോര്‍ഡുകളും അധികൃതര്‍ അഴിച്ചുമാറ്റിയിരുന്നെങ്കില്‍ ഇപ്പോള്‍ അവര്‍തന്നെ പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു. അനധികൃതമായി ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ പിഴയീടാക്കാന്‍ തീരുമാനിച്ചെങ്കിലും ഇതും ഫലംകണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.