തൊടുപുഴ: യുവതിയെ ജീപ്പിലേക്ക് വലിച്ചുകയറ്റുന്നതിന്‍െറ ചിത്രമെടുക്കാന്‍ ശ്രമിച്ച ന്യൂസ് ഫോട്ടോഗ്രാഫറുടെ കാമറ പൊലീസ് പിടിച്ചെടുത്തു. ചൊവ്വാഴ്ച ഉച്ചക്ക് 12 ഓടെ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് മുന്നിലാണ് സംഭവം. ഫോട്ടോഗ്രാഫര്‍ എം.എസ്. ജിത്തിന്‍െറ കാമറയാണ് പിടിച്ചെടുത്ത് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഒരു കേസുമായി ബന്ധപ്പെട്ടാണ് യുവതിയെ പൊലീസ് അതിക്രമത്തിലൂടെ കസ്റ്റഡിയിലെടുത്തത്. വനിതാ പൊലീസുകാര്‍ ഇരിക്കുന്നതിന് താഴെയുള്ള പ്ളാറ്റ്ഫോമിലേക്ക് യുവതിയെ വലിച്ചിഴച്ചുകയറ്റുന്നതിനിടെയാണ് ഫോട്ടോഗ്രാഫര്‍ ജിത്ത് ഈ ദൃശ്യം കാമറയില്‍ പകര്‍ത്തിയത്. ഇതു കണ്ട അഡീഷനല്‍ എസ്.ഐ എം.ജെ. മാത്യു ജീപ്പില്‍നിന്ന് ചാടിയിറങ്ങി ജിത്തിനെ കുത്തിപ്പിടിച്ചശേഷം കാമറ ബലമായി പിടിച്ചുപറിച്ചു നിലത്തെറിഞ്ഞു. വിവരമറിഞ്ഞ് പത്രപ്രവര്‍ത്തക യൂനിയന്‍ നേതാക്കള്‍ ജില്ലാ പൊലീസ് മേധാവി കെ.വി. ജോസഫുമായും ഡിവൈ.എസ്.പി ജോണ്‍സണ്‍ ജോസഫുമായും ബന്ധപ്പെട്ടു. പിന്നീട് ജിത്തിനെയും കൂട്ടി സ്റ്റേഷനിലത്തെിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡിവൈ.എസ്.പി കാമറ കൈമാറി. സംഭവത്തെക്കുറിച്ച് യൂനിയന്‍ ഉന്നത പൊലീസ് അധികാരികള്‍ക്ക്് പരാതി നല്‍കി. ഫോട്ടോഗ്രാഫറെ പരസ്യമായി അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്ത് തൊഴില്‍ തടസ്സപ്പെടുത്തുകയും ചെയ്തതില്‍ ഇടുക്കി പ്രസ് ക്ളബ് പ്രതിഷേധിച്ചു. അഡീഷനല്‍ എസ്.ഐക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും കാമറ നശിപ്പിച്ചതിന് നഷ്ടപരിഹാരം ഈടാക്കണമെന്നും പ്രസിഡന്‍റ് ഹാരീസ് മുഹമ്മദ്, സെക്രട്ടറി വിനോദ് കണ്ണോളി എന്നിവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.