തൊടുപുഴ: ഡിസംബറിലെ ഭക്ഷ്യധാന്യങ്ങള്‍ ബുധനാഴ്ച മുതല്‍ എത്തുമെന്നറിയിച്ചിട്ടും പല റേഷന്‍ കടകളിലും അരിയത്തെിയില്ല. ചിലയിടങ്ങളില്‍ ഭാഗികമായി വിതരണം നടന്നപ്പോള്‍ ഭൂരിഭാഗം കടകളും കാലിയാണ്. ക്രിസ്മസിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജില്ലയില്‍ റേഷന്‍ ഭക്ഷ്യധാന്യ വിതരണം പ്രതിസന്ധിയിലായത് തോട്ടം മേഖലയെ ഉള്‍പ്പെടെ ബാധിച്ചു. ക്രിസ്മസ്-പുതുവത്സര കാലത്തും അരി എത്താത്തതിനെച്ചൊല്ലി റേഷന്‍ കടകള്‍ക്ക് മുന്നില്‍ ജനങ്ങളുടെ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഇടുക്കി, തൊടുപുഴ, ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്ക് സപൈ്ള ഓഫിസുകള്‍ക്ക് കീഴില്‍ 700 റേഷന്‍ കടകളാണുള്ളത്. ഒക്ടോബര്‍ മുതല്‍ ഇവിടങ്ങളില്‍ പലയിടത്തും റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. എഫ്.സി.ഐ ഗോഡൗണുകളില്‍ ചരക്കുനീക്കം കുറഞ്ഞതും തൊഴിലാളികള്‍ മെല്ളെപ്പോക്ക് സമരം നടത്തിയതുമാണ് പ്രതിസന്ധിക്ക് കാരണമായത്. എന്നാല്‍, എഫ്.സി.ഐ ഗോഡൗണ്‍ വഴിയുള്ള ചരക്കുനീക്കം ചൊവ്വാഴ്ച മുതല്‍ പൂര്‍വസ്ഥിതിയില്‍ ആയിത്തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ചയോടെ ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും ഡിസംബറിലെ വിഹിതം വിതരണം ചെയ്യുമെന്ന് ജില്ല സപൈ്ള ഓഫിസര്‍ എന്‍. ജ്ഞാനപ്രകാശ് പറഞ്ഞു. ഇടുക്കി താലൂക്ക് സപൈ്ള ഓഫിസിന് കീഴിലെ റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ച് തുടങ്ങിയതായും നവംബറിലെ അലോട്ട്മെന്‍റ് വിതരണം ചെയ്തതായും അധികൃതര്‍ പറഞ്ഞു. ഉടുമ്പന്‍ചോലയില്‍ ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് അരി വിതരണം നടക്കുന്നുണ്ട്. പീരുമേട്ടില്‍ 129 റേഷന്‍ കടകളാണുള്ളത്. രണ്ടു തവണകളിലായി അരി നല്‍കാനാണ് തീരുമാനം. പത്തുകിലോ അരി വേണ്ടവര്‍ക്ക് അഞ്ചു കിലോ വീതം രണ്ടുഘട്ടമായി വിതരണം ചെയ്യുമെന്ന് പീരുമേട് താലൂക്ക് സപൈ്ള ഓഫിസര്‍ അറിയിച്ചു. റേഷന്‍ കടകളിലേക്ക് വിതരണത്തിനുള്ള അരി എത്തിച്ചതായും ഇവര്‍ പറഞ്ഞു. ഇതിനിടെ, വിപണിയില്‍ അരിവില കുതിച്ചുയരുകയാണ്. വരള്‍ച്ചയെതുടര്‍ന്ന് ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള അരിവരവ് ഗണ്യമായി കുറഞ്ഞതാണ് വിലവര്‍ധനക്ക് കാരണം. നോട്ട് പ്രതിസന്ധിയില്‍ വലയുന്ന ജനത്തിന് കനത്ത തിരിച്ചടിയാണ് അരി വില വര്‍ധനയുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.