നെടുങ്കണ്ടം: ഇടുക്കി ഡി.സി.സി അധ്യക്ഷനായി അഡ്വ. ഇബ്രാഹീംകുട്ടി കല്ലാര്‍ വ്യാഴാഴ്ച ചുമതലയേല്‍ക്കും. രാവിലെ 11.30ന് ഇടുക്കിയിലെ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിലാണ് ചടങ്ങ്. കെ.പി.സി.സി നിരീക്ഷകന്‍, പി.ടി. തോമസ് എം.എല്‍.എ, ജില്ലയിലെ കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങള്‍, മുന്‍ ഡി.സി.സി പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കെ.എസ്.യു യൂനിറ്റ് പ്രസിഡന്‍റായി തുടക്കം കുറിച്ച ഇബ്രാഹീംകുട്ടി കെ.പി.സി.സി സെക്രട്ടറിയായി തുടരുന്നതിനിടെയാണ് ഡി.സി.സി അധ്യക്ഷ പദം ലഭിച്ചത്. 2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയില്‍ കെ.കെ. ജയചന്ദ്രനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്ത് അംഗമായി. കെ. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി രൂപവത്കരിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ഇബ്രാഹീംകുട്ടി ഡി.ഐ.സി യുവജനവിഭാഗം സംസ്ഥാന പ്രസിഡന്‍റായി. പിന്നീട് കരുണാകരനൊപ്പം പാര്‍ട്ടിയില്‍ തിരിച്ചത്തെുകയും കെ.പി.സി.സി നിര്‍വാഹക സമിതി, രാഹുല്‍ ഗാന്ധി നിയോഗിച്ച വിസ്താര്‍ കമ്മിറ്റി എന്നിവയില്‍ അംഗവുമായി. കെ.എസ്.യു ഉടുമ്പന്‍ചോല താലൂക്ക് വൈസ് പ്രസിഡന്‍റ്, ജില്ല ജനറല്‍ സെക്രട്ടറി, ജില്ല പ്രസിഡന്‍റ്, നാഷനല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 48കാരനായ ഇബ്രാഹീംകുട്ടി ബി.എ, എല്‍എല്‍.ബി ബിരുദധാരിയാണ്. ഭാര്യ: ഹസീന. മക്കള്‍: അല്‍ഫിയ, ആസിന്‍, അയന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.