അടിമാലി: ഭക്ഷ്യസുരക്ഷ നിയമത്തിലെ മുന്‍ഗണനാ പട്ടികയില്‍നിന്ന് അനര്‍ഹരെ നീക്കാന്‍ നടപടി അടിയന്തരമായി സ്വീകരിച്ചില്ളെങ്കില്‍ പൊതുവിതരണ കേന്ദ്രങ്ങളില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യത. കൂലിപ്പണിക്കാരായ ആയിരങ്ങളെ ഒഴിവാക്കിയും സമ്പന്നരായ കാര്‍ഡുടമകളെ മുന്‍ഗണനാ പട്ടികയില്‍പെടുത്തിയുമുള്ള കരടാണ് പുറത്തുവന്നത്. ഇവര്‍ക്ക് പൊതുവിതരണ കേന്ദ്രങ്ങളില്‍നിന്ന് റേഷന്‍ നല്‍കിത്തുടങ്ങിയതോടെ സപൈ്ള ഓഫിസുകള്‍ക്കും റേഷന്‍ കടകള്‍ക്കും മുന്നില്‍ അമര്‍ഷം തിളക്കുന്നു. അപാകതകള്‍ പൂര്‍ണമായി പരിഹരിക്കുംവരെ മുന്‍ഗണനാ പട്ടികയിലെ അനര്‍ഹര്‍ക്ക് റേഷന്‍ നല്‍കരുതെന്നാണ് അഭിപ്രായം. പ്രധാനമായും സ്ത്രീകളാണ് പൊട്ടിത്തെറിക്കുന്നത്. 1000 ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, 50 സെന്‍റിന് മുകളില്‍ ഭൂമിയുള്ളവര്‍, വാഹനങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ മുന്‍ഗണനാ പട്ടികയില്‍ എത്താന്‍ പാടില്ളെന്നിരിക്കെ, പട്ടികയില്‍ ഇടംനേടിയവരില്‍ നല്ളൊരു പങ്കും ഇത്തരത്തില്‍പെട്ടവരാണ്. കാര്‍ഡ് ഉടമകളായ സ്ത്രീകളില്‍ ഭൂരിഭാഗത്തിനും ഭൂമിയോ വാഹനമോ ഇല്ല. എന്നാല്‍, ഇവരുടെ ഭര്‍ത്താക്കന്മാരുടെ പേരില്‍ ഭൂമിയും വാഹനവുമുണ്ട്. കൂടാതെ പട്ടയമില്ലാത്ത ഹെക്ടര്‍ കണക്കിന് ഭൂമി സ്വന്തമായുള്ളവരും ബി.പി.എല്‍ പട്ടികയിലുണ്ട്. ഈ സാഹചര്യത്തില്‍ 2009ല്‍ സര്‍വേ നടത്തി ഗ്രാമസഭ അംഗീകരിച്ച ലിസ്റ്റ് അംഗീകരിക്കുകയുമാണ് വേണ്ടതെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.