അടിമാലി: ഒരുമാസത്തിലേറെയായി വീട്ടിൽനിന്ന് കാണാതായ യുവതിയായ വീട്ടമ്മയെ കൊലപ്പെടുത്തിയതായി വിവരം. സംഭവവുമായി ബന്ധപ്പെട്ട് മലയാളി പാസ്റ്ററടക്കം രണ്ടുപേരെ തമിഴ്നാട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി ഉപ്പുതറ സ്വദേശി സലിൻ, തമിഴ്നാട് ഉത്തമപാളയം സ്വദേശി ജയിംസ് എന്നിവരെയാണ് അടിമാലി സർക്കിൾ ഇൻസ്പെക്ടർ കെ.എ. യൂനുസിെൻറ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. ഇടുക്കി വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ പരിധിയിൽവരുന്ന പണിക്കൻകുടി തിങ്കൾക്കാട് സ്വദേശി സാലുവിനെയാണ് (42) കഴിഞ്ഞമാസം മൂന്ന് മുതൽ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ വെള്ളത്തൂവൽ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. യുവതിയെ കൊലപ്പെടുത്തിയശേഷം സംസ്ഥാന അതിർത്തിയായ ഇരച്ചിൽപാലം ജലാശയത്തിൽ ഉപേക്ഷിച്ചതായി കസ്റ്റഡിയിലുള്ളവർ പൊലീസിനോട് സമ്മതിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. എ.ഡി.ജി.പി അടക്കം ഉന്നത ഉദ്യോഗസ്ഥർ ജില്ലയിലെത്തി അന്വേഷണം വിലയിരുത്തും. വിശദ അന്വേഷണത്തിനുശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.