ഇടുക്കി പാക്കേജ് അവസാനിക്കുന്നു;തേയില കര്‍ഷകര്‍ സമരത്തിന്

കട്ടപ്പന: ഇടുക്കി പാക്കേജിന്‍െറ കാലാവധി ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ ചെറുകിട തേയില കര്‍ഷകര്‍ സമരത്തിലേക്ക്. പാക്കേജില്‍ ഉള്‍പ്പെടുത്തി കുഴല്‍ക്കിണര്‍, കുളം, കൊളുന്തുപുര, എന്നിവ നിര്‍മിച്ചവര്‍ക്കും കൊളുന്ത് കൊണ്ടുപോകാന്‍ വാഹനങ്ങള്‍ വാങ്ങിയ സംഘങ്ങള്‍ക്കും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ടീ ബോര്‍ഡ് സഹായം നല്‍കിയിട്ടില്ല. ബാങ്കുകളില്‍നിന്ന് ലക്ഷങ്ങള്‍ കടംവാങ്ങി നിര്‍മാണം നടത്തിയവര്‍ കടക്കെണിയിലാണ്. രാജ്യം മുഴുവന്‍ നടപ്പാക്കിയ തേയില ലേലനയം ഇടനിലക്കാര്‍ക്ക് വഴങ്ങി കേരളത്തില്‍ നടപ്പാക്കിയതുമില്ല. കര്‍ഷകരുടെ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഈമാസം 16ന് ടീ ബോര്‍ഡ് ഓഫിസ് ഉപരോധിക്കും. ചെറുകിട തേയില കര്‍ഷകര്‍ നേരിടുന്ന ചൂഷണം അവസാനിപ്പിക്കാന്‍ സഹായിക്കുന്ന ഫാക്ടറികള്‍ സ്ഥാപിക്കാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ 28 കോടി അനുവദിച്ചെങ്കിലും ഫാക്ടറി യാഥാര്‍ഥ്യമായില്ല. സ്വന്തമായി കൊളുന്ത് സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ചെറുകിട കര്‍ഷകര്‍ വന്‍കിട ഫാക്ടറികളുടെ ചൂഷണത്തിന് ഇരയാകുന്നു എന്ന കണ്ടത്തെലിന്‍െറ അടിസ്ഥാനത്തിലാണ് പീരുമേട് താലൂക്കിലെ വളകോട്, ഉടുമ്പന്‍ചോല താലൂക്കിലെ വഴവര, ഇടുക്കി താലൂക്കിലെ പുഷ്പഗിരി എന്നിവിടങ്ങളില്‍ ചെറുകിട ഫാക്ടറികള്‍ സ്ഥാപിക്കാന്‍ പാക്കേജില്‍ നിര്‍ദേശിച്ചത്. എന്നാല്‍, ഇത്തരം ഫാക്ടറികള്‍ വരുന്നത് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് മനസ്സിലാക്കിയ വന്‍കിട ഫാക്ടറി ഉടമകള്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി ഇതിന് തടയിടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.