നവവധൂവരന്മാരുടെ വിവാഹാഘോഷം മേഴ്സി ഹോം അന്തേവാസികള്‍ക്കൊപ്പം

രാജാക്കാട്: ആര്‍ഭാടം ഒഴിവാക്കി ചെങ്കുളം ലിറ്റില്‍ ഫ്ളവര്‍ മേഴ്സി ഹോമിലെ അന്തേവാസിക്കൊപ്പം സിനിമ മേക്കപ്മാന് വിവാഹാഘോഷം. മേക്കപ്മാന്‍ വെള്ളത്തൂവല്‍ സ്വദേശി റോണി ജോസഫും വധു പാലാ എലിക്കുളം വാലുമാക്കല്‍ കുടുംബാംഗം ജോസ്ന മോളുമാണ് വിവാഹ ജീവിതത്തിന്‍െറ തുടക്കം അന്തേവാസികള്‍ക്കൊപ്പം ചെലവഴിച്ച് മാതൃകയാത്. വെള്ളത്തൂവല്‍ സെന്‍റ് ജോര്‍ജ് പള്ളിയിലെ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വധൂവരന്മാര്‍ വീട്ടിലേക്ക് പോകുംമുമ്പ് ക്ഷണിക്കപ്പെട്ടവര്‍ക്കൊപ്പം മേഴ്സി ഹോമിലേക്ക് എത്തുകയായിരുന്നു. ഇവരെ കാത്ത് 350ഓളം അന്തേവാസികളുമുണ്ടായിരുന്നു. കാറില്‍ വന്നിറിങ്ങിയ വധൂവരന്മാരെ മേഴ്സി ഹോമിലെ ഏറ്റവും പ്രായംചെന്ന അപ്പച്ചനും അമ്മച്ചിയും ചേര്‍ന്ന് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. മേഴ്സി ഹോമിലെ താമസക്കാര്‍ക്കൊപ്പമിരുന്ന് ഭക്ഷണവും കഴിച്ചായിരുന്നു മടക്കം. നമ്മള്‍ കഴിച്ചതിന്‍െറ ബാക്കിയല്ല, ഒപ്പമിരുന്ന് കഴിക്കുമ്പോഴാണ് അവരുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ കഴിയുന്നതെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് വിവാഹദിനം അന്തേവാസികള്‍ക്കൊപ്പമാക്കിയതെന്ന് റോണി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.