പെന്‍ഷന്‍ വിതരണം: യോഗത്തില്‍ ബഹളം

തൊടുപുഴ: ക്ഷേമപെന്‍ഷന്‍ വിതരണത്തിലെ അപാകത പരിഹരിക്കാന്‍ നഗരസഭ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തില്‍ ബഹളം. പെന്‍ഷന്‍ വിതരണത്തില്‍ എല്‍.ഡി.എഫ് രാഷ്ട്രീയം കലര്‍ത്തുകയാണെന്ന നഗരസഭ വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍ നായരുടെ ആരോപണമാണ് ബഹളത്തില്‍ കലാശിച്ചത്. നഗരസഭ കൗണ്‍സിലര്‍മാര്‍, അഞ്ച് സഹകരണ ബാങ്കുകളിലെ സെക്രട്ടറിമാര്‍, പിഗ്മി ഏജന്‍റുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പെന്‍ഷന്‍ വീട്ടിലത്തെിക്കുന്നതിന് പല ഗുണഭോക്താക്കളെയും കണ്ടത്തൊന്‍ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്. തുടക്കത്തില്‍ വാര്‍ഡില്‍ പിഗ്മി ഏജന്‍റുമാര്‍ക്കൊപ്പം സി.പി.എം പ്രവര്‍ത്തകന്‍ വീടുകയറി പെന്‍ഷന്‍ വിതരണത്തിന് രാഷ്ട്രീയനിറം നല്‍കുകയാണെന്നായിരുന്നു വൈസ് ചെയര്‍മാന്‍െറ ആരോപണം. പെന്‍ഷന്‍ വിതരണത്തിന്‍െറ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പിഗ്മി ഏജന്‍റുമാര്‍ക്കൊപ്പം കൗണ്‍സിലര്‍മാര്‍ മാത്രം പോയാല്‍ മതിയെന്ന് കൗണ്‍സിലര്‍ രേണുക രാജശേഖരന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഗൗരവമുള്ള യോഗത്തിന്‍െറ വിഷയം തിരിച്ചുവിട്ടെന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍ ആര്‍. ഹരി പറഞ്ഞു. തുടര്‍ന്ന് ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവിഭാഗവും നിലയുറപ്പിച്ചതോടെ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി. തുടര്‍ന്ന്, പിഗ്മി ഏജന്‍റുമാര്‍ ഗുണഭോക്തൃ ലിസ്റ്റ് വായിക്കുകയും കൗണ്‍സിലര്‍മാര്‍ കുറിച്ചെടുക്കുകയും ചെയ്തു. വരും ദിവസങ്ങളില്‍ കൗണ്‍സിലര്‍മാര്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ പിഗ്മി ഏജന്‍റുമാര്‍ക്ക് കൈമാറും. എന്നാല്‍, മൂന്നുദിവസം മുമ്പ് നോട്ടീസ് അയച്ചിട്ടും നാല് ബാങ്കുകളില്‍നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. വെങ്ങല്ലൂര്‍, മുതലക്കോടം ബ്രാഞ്ചുകളില്‍നിന്ന് ഗുണഭോക്തൃ ലിസ്റ്റ് എത്തിച്ചെങ്കിലും ആരും യോഗത്തില്‍ പങ്കെടുത്തില്ല. ഗുണഭോക്തൃ ലിസ്റ്റില്‍ നഗരസഭ പരിധിയിലെ 4000 ആളുകളുടെ പേരില്ളെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.