കുമളി: കഞ്ചാവുമായി വന്ന രണ്ടുപേരെ രണ്ടുകേസുകളിലായി കുമളി ചെക്പോസ്റ്റില്‍ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തിരുവല്ല സ്വദേശി വിക്രമന്‍ (43), തേനി ആണ്ടിപ്പെട്ടി സ്വദേശി മുത്തയ്യ (56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിക്രമന്‍െറ കൈയില്‍നിന്ന് 200ഗ്രാം കഞ്ചാവും മുത്തയ്യയുടെ പക്കല്‍നിന്ന് 30 പൊതികളിലായി 100 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ആര്‍. സെല്‍വരാജന്‍, പ്രിവന്‍റിവ് ഓഫിസര്‍ എം.എസ്. മധു, കെ.ബി. ബഷീര്‍, സി.പി. കൃഷ്ണകുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ജയന്‍ പി.ജോണ്‍, സുധീര്‍ മുഹമ്മദ്, ഉണ്ണിമോന്‍ മൈക്കിള്‍ എന്നിവര്‍ നേതൃത്വം നല്‍കി. പീരുമേട് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.