വിലക്കയറ്റം, കരിഞ്ചന്ത: പരിശോധനയില്‍ 42 സ്ഥാപനങ്ങളില്‍ ക്രമക്കേട്

തൊടുപുഴ: ഓണക്കാലത്ത് പൊതുവിപണിയിലെ വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ തടയാന്‍ സിവില്‍ സപൈ്ളസ് വിഭാഗം ജില്ലയില്‍ പരിശോധന ആരംഭിച്ചു. രണ്ടുദിവസമായി ആരംഭിച്ച പരിശോധനയില്‍ 42 സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടത്തെി. പൊതുവിപണിയിലെയും റേഷന്‍ വ്യാപാരസ്ഥാപനങ്ങളിലെയും വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, പാചകവാതക വിതരണത്തിലെ തകരാറുകള്‍ എന്നിവ നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി റേഷന്‍ കടകളിലും പൊതുവിതരണ കേന്ദ്രങ്ങളിലും ഹോള്‍സെയില്‍ വ്യാപാര കേന്ദ്രങ്ങളിലുമാണ് പരിശോധന ആരംഭിച്ചത്. ജില്ലയിലെ പല റേഷന്‍ കടകളിലും രജിസ്റ്ററുകള്‍ കൃത്യമായി സൂക്ഷിക്കുന്നില്ളെന്ന് പരിശോധനാ സംഘം കണ്ടത്തെി. 26 പൊതുവിതരണ കേന്ദ്രങ്ങളില്‍ പരിശോധനയില്‍ 13 ഇടത്തും മൂന്ന് മൊത്തവ്യാപാര ഡിപ്പോകളില്‍ രണ്ടിടത്തും ക്രമക്കേട് കണ്ടത്തെി. തൊടുപുഴ, ഇടുക്കി, പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ സപൈ്ള ഓഫിസര്‍മാരുടെയും റേഷനിങ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എല്ലാ താലൂക്കുകളിലെയും വ്യാപാരകേന്ദ്രങ്ങളില്‍ ഭൂരിഭാഗവും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ചിലയിടങ്ങളില്‍ അമിതവില ഈടാക്കുന്നതായും പരിശോധനയില്‍ കണ്ടത്തെി. സിവില്‍ സപൈ്ളസ് കമീഷണറുടെ നിര്‍ദേശപ്രകാരമായിരുന്നു രണ്ടുദിവസത്തെ പരിശോധന. ഇതോടൊപ്പം ജോമി ജോണ്‍ നോഡല്‍ ഓഫിസറായി സര്‍പ്രൈസ് മോണിറ്ററിങ് സെല്‍ ഇടുക്കി താലൂക്ക് സപൈ്ള ഓഫിസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അമിതവില, പൂഴ്ത്തിവെപ്പ് എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ 9744412564, 04862 236075 എന്നീ നമ്പറുകളില്‍ നോഡല്‍ ഓഫിസറെ വിവരം അറിയിക്കണമെന്ന് സപൈ്ള ഓഫിസര്‍ അറിയിച്ചു. ക്രമക്കേടുകള്‍ തടയാന്‍ പൊതുവിതരണ സ്പെഷല്‍ സ്ക്വാഡ് രൂപവത്കരിച്ച് പരിശോധനകള്‍ ആരംഭിച്ചതായും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നുവെന്നും സിവില്‍ സപൈ്ളസ് ഓഫിസര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.