96കാരിയെ തലക്കടിച്ച് കൊന്ന് മാലകവര്‍ന്ന സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ഇലപ്പള്ളി: 96കാരിയെ തലക്കടിച്ച് കൊന്ന് മാലകവര്‍ന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് ഇലപ്പള്ളി കുപ്പലാനിക്കല്‍ അന്നമ്മയെ (96) തലക്കടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസാരശേഷി വീണ്ടുകിട്ടാത്ത അന്നമ്മയുടെ നില ഗുരുതരമായതിനാല്‍ പൊലീസിന് മൊഴിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇവരുടെ വീട്ടില്‍ സ്ഥിരമായി എത്തുന്ന അയല്‍വാസി പാത്തിക്കപ്പാറ വിന്‍സെന്‍റിന്‍െറ ഭാര്യ ജയ്സമ്മയെ വീട്ടുകാര്‍ സംശയിച്ചതോടെ വനിതാ പൊലീസ് എത്തി ചോദ്യംചെയ്തു. താന്‍ പ്രതിയല്ളെന്നും തെറ്റ് ചെയ്തിട്ടില്ളെന്നും ജയ്സമ്മ പറഞ്ഞെങ്കിലും വീട്ടുകാര്‍ കൂട്ടാക്കിയില്ല. പ്രതിയാക്കുമെന്നും ജയിലില്‍ പോകേണ്ടിവരുമെന്നും മനസ്സിലായ ജയ്സമ്മ രണ്ട് കുട്ടികളെയും കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഇക്കാരണത്താല്‍ മൂത്ത കുട്ടിയെ ജയ്സമ്മയുടെ കൂടെ കിടത്തിയില്ല. അന്നുരാത്രി ഇളയകുട്ടി ആഷിക്കിനെ (ഒന്നര വയസ്സ്) തലയണ മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ച് കൊല്ലുകയും ജയ്സമ്മ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു.വെളുപ്പിനെ സംശയം തോന്നി വാതില്‍ തുറന്ന വീട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടന്ന ജയ്സമ്മയെയും കുഞ്ഞിനെയുമാണ്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ജയ്സമ്മയെ അറസ്റ്റ് ചെയ്ത് വീണ്ടും പൊലീസ് ചോദ്യംചെയ്തെങ്കിലും തെറ്റുകാരിയല്ളെന്ന് മനസ്സിലായി. ഇതോടെ അന്വേഷണം വഴിമുട്ടി. നിരവധിയാളുകളെ പൊലീസ് ചോദ്യംചെയ്തെങ്കിലും തുമ്പുലഭിച്ചില്ല. ലോക്കല്‍ പൊലീസിന് അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ് ഇലപ്പള്ളി വാര്‍ഡ് മെംബര്‍ ഷിബു പാറേക്കാട്ടിലിന്‍െറ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡി.ജി.പി, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് നിവേദനം നല്‍കി. ഇതിനിടെ, ഗുരുതാരവസ്ഥയിലായ അന്നമ്മ മരിച്ചു. സര്‍ക്കാര്‍ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചു. കോട്ടയം ¥്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.