അടിമാലി: സഞ്ചാരികള്‍ ഉപേക്ഷിച്ചുപോകുന്ന മാലിന്യം വിനോദസഞ്ചാര മേഖല ഉള്‍പ്പെടുന്ന മലയോരത്തിന്‍െറ പരിസ്ഥിതിക്കും സൗന്ദര്യത്തിനും കനത്ത ഭീഷണിയാകുന്നു. വിനോദസഞ്ചാരം ജില്ലയുടെ വരുമാന സ്രോതസ്സുകളില്‍ ഏറ്റവും പ്രധാനമാണെങ്കിലും ഇതിന് കനത്തവിലയാണ് നല്‍കേണ്ടിവരുന്നത്. പ്രദേശവാസികള്‍ക്കിടയില്‍ പ്ളാസ്റ്റിക് ഉപയോഗം ഒരുപരിധിവരെ ജില്ലാ ഭരണകൂടത്തിന് നിയന്ത്രിക്കാനായെങ്കിലും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിറയുന്ന പ്ളാസ്റ്റിക് കൂമ്പാരത്തിന് പരിഹാരമില്ല. തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിറയുന്ന പ്ളാസ്റ്റിക് കുപ്പികള്‍, കാരിബാഗ്, ഭക്ഷണപദാര്‍ഥങ്ങള്‍ പൊതിഞ്ഞത്തെുന്ന അലുമിനിയം ഫോയിലുകള്‍ എന്നിവ നീക്കുക ശ്രമകരമായ ജോലിയായി. മാനുകളും കാട്ടുപോത്തുകളും മറ്റു വന്യജീവികളും പ്ളാസ്റ്റിക് സാധനങ്ങള്‍ വയറ്റില്‍ച്ചെന്ന് ചാവുന്നതും പതിവാണ്. കാട്ടിലേക്ക് വലിച്ചെറിയുന്ന മദ്യക്കുപ്പികളും മൃഗങ്ങളുടെ ജീവനു ഭീഷണിയാണ്. കാറുകള്‍, ആഡംബരവാഹനങ്ങള്‍, ബസുകള്‍, നൂറുകണക്കിന് മോട്ടോര്‍ സൈക്ക്ളുകള്‍ തുടങ്ങി ദിവസേന ജില്ലയിലത്തെുന്ന വാഹനങ്ങളുടെ എണ്ണവും ഇടുക്കിക്ക് താങ്ങാവുന്നതിലധികമാണ്. മൂന്നാര്‍, തേക്കടി പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജില്ലാ ഭരണകൂടം പ്ളാസ്റ്റിക് കാരിബാഗ് ഉള്‍പ്പെടെ നിരോധിച്ചിട്ട് വര്‍ഷങ്ങളായി. ചിലയിടങ്ങളില്‍ നിരോധിത ബോര്‍ഡുകള്‍ ഉള്ളതല്ലാതെ നിയന്ത്രണങ്ങളില്ല. നിരോധിച്ച 40 മൈക്രോണിന് മുകളിലുള്ള കാരിബാഗുകളാണ് വ്യാപാര സ്ഥാപനങ്ങളില്‍ വില്‍ക്കുന്നതിലേറെയും. നേരത്തേ ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ പരിശോധന നടന്നിരുന്നെങ്കിലും ഇപ്പോള്‍ ഇതൊന്നുമില്ല. കൊച്ചി-മധുര ദേശീയപാത കടന്നുപോകുന്ന നേര്യമംഗലം വനമേഖല ഉള്‍പ്പെടെ കേരളത്തിന്‍െറ അതിര്‍ത്തിയായ ബോഡിമെട്ട് വരെ ഒരു നിയന്ത്രണവും ഇല്ലാതെയാണ് വനപ്രദേശങ്ങളിലും അല്ലാതെയും മാലിന്യം നിക്ഷേപിക്കുന്നത്. ആനയിറങ്കല്‍ ഡാം, മുതിരപ്പുഴ, ദേവിയാര്‍ പുഴകളില്‍ മാലിന്യനിക്ഷേപം വര്‍ധിച്ചത് മത്സ്യസമ്പത്തിനും ഭീഷണിയായി. പലയിടങ്ങളിലും റിസോര്‍ട്ടുകളില്‍നിന്നുള്ള മാലിന്യം പുഴയിലേക്കും ഡാമുകളിലേക്കും തിരിച്ചു വിടുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയില്ളെന്നും ആക്ഷപമുണ്ട്. ചീയപ്പാറ, വാളറ, ആറ്റുകാട് വെള്ളച്ചാട്ടങ്ങളുടെ സമീപത്ത് വന്‍തോതില്‍ മാലിന്യനിക്ഷേപമുണ്ട്. ഇതിന് പൊലീസ്, വനം, പഞ്ചായത്ത്, ആരോഗ്യ, റവന്യൂ വകുപ്പുകള്‍ സംയുക്ത പരിശോധ നടത്തി കര്‍ശന നടപടി എടുക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.