തൊടുപുഴ: തൊടുപുഴ എസ്.ബി.ഐ ശാഖയിലെ മോഷണശ്രമവുമായി ബന്ധപ്പെട്ട് തൊടുപുഴ സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ബാങ്കിനുള്ളില്‍ കയറിയ മോഷ്ടാവിനെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ പരിശോധനയാണ് നടക്കുന്നത്. ആറുമണിക്കൂര്‍ മോഷ്ടാവ് ബാങ്കിനുള്ളില്‍ ചെലവഴിച്ചതായാണ് പൊലീസിന്‍െറ നിഗമനം. വിരലടയാളവും സി.സി.ടി.വി ദൃശ്യങ്ങളുണ്ടെങ്കിലും മോഷ്ടാവിനെക്കുറിച്ച് സൂചന പൊലീസിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ബാങ്കില്‍ മോഷണം നടന്നത്. ഇതുവരെ പതിനഞ്ചോളം പേരെ ചോദ്യം ചെയ്തെങ്കിലും ഒരുതുമ്പും ലഭിച്ചില്ല. ബാങ്കിനുള്ളില്‍ കടന്ന മോഷ്ടാവ് ടോര്‍ച്ച് ഉപയോഗിച്ച് ഫയലുകള്‍ പരിശോധിക്കുന്ന ദൃശ്യമാണ് സി.സി.ടി.വിയില്‍ പതിഞ്ഞത്. ഇതിനിടെ മോഷണം നടന്ന എസ്.ബി.ഐ തൊടുപുഴ ശാഖയില്‍ ആറുമാസം മുമ്പ് മ്യൂച്ചല്‍ ഫണ്ടില്‍ തിരിമറി നടന്നതായി കണ്ടത്തെിയിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ സംഭവവുമായി മോഷണശ്രമത്തിന് ബന്ധമില്ളെന്നാണ് പൊലീസ് പറയുന്നതെങ്കിലും ഈ രീതിയിലും അന്വേഷണം നടക്കുന്നുണ്ട്. തൊടുപുഴ നഗരത്തില്‍ മോഷണം വ്യാപകമായ സാഹചര്യത്തില്‍ രാത്രി പട്രോളിങ് ഊര്‍ജിതമാക്കാന്‍ ജില്ലാ പൊലീസ് മേധാവി കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ആറംഗ പൊലീസ് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഇനി തൊടുപുഴയില്‍ മോഷണം നടന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.