തൊടുപുഴ: നെല്‍വയല്‍, നീര്‍ത്തട സംരക്ഷണ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിന്‍െറ ഭാഗമായി ഡാറ്റാ ബാങ്ക് രൂപവത്കരിക്കാനുള്ള നീക്കം ജില്ലയില്‍ പാതിവഴിയില്‍. വിരലിലെണ്ണാവുന്ന കൃഷിഭവനുകളുടെ കീഴില്‍ മാത്രമാണ് ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചത്. നിരവധി തവണ നിര്‍ദേശം നല്‍കിയിട്ടും വിവരങ്ങള്‍ സമര്‍പ്പിക്കാത്തതിനാല്‍ കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍ 22ന് മുമ്പ് അടിയന്തരമായി ഡാറ്റാ ബാങ്ക് സമര്‍പ്പിക്കണമെന്നും അല്ലാത്തപക്ഷം അവരുടെ റിപ്പോര്‍ട്ട് ഒഴിവാക്കി പ്രസിദ്ധീകരിക്കുമെന്നും തുടര്‍ന്നുള്ള ഭവിഷ്യത്തുകള്‍ക്ക് ഉത്തരവാദി ആയിരിക്കുമെന്നും കാണിച്ച് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കത്ത് നല്‍കി. ജില്ലയില്‍ കട്ടപ്പന, ഇടുക്കി, ഇളംദേശം, പീരുമേട്, അടിമാലി, നെടുങ്കണ്ടം, തൊടുപുഴ, ദേവികുളം എന്നിങ്ങനെ എട്ട് അസി. ഡയറക്ടര്‍ ഓഫിസുകളാണ് ഉള്ളത്. ജൂലൈ 30ന് മുമ്പ് ഡാറ്റാ ബാങ്ക് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും ചുരുങ്ങിയ കൃഷിഭവനുകള്‍ മാത്രമാണ് വിവരങ്ങള്‍ സമര്‍പ്പിച്ചത്. കട്ടപ്പനക്ക് കീഴില്‍ ഉപ്പുതറ, അയ്യപ്പന്‍ കോവില്‍, കട്ടപ്പന എന്നിവിടങ്ങളില്‍ മാത്രമാണ് വിവരശേഖരണം പൂര്‍ത്തിയാക്കിയത്. പീരുമേടിന് കീഴില്‍ കുമളിയില്‍ മാത്രമാണ് ഡാറ്റാ ബാങ്ക് സമര്‍പ്പിക്കപ്പെട്ടത്. വണ്ടിപ്പെരിയാര്‍, പീരുമേട്, എലപ്പാറ, പെരുവന്താനം എന്നിവിടങ്ങളില്‍ വിവരശേഖരണം കുറ്റമറ്റതാക്കിയിട്ടില്ലാത്തതിനാല്‍ ഡാറ്റാ ബാങ്ക് സമര്‍പ്പണം നടന്നില്ല. ഇളംദേശം കൃഷി അസിസ്റ്റന്‍റ് ഡയറക്ടറുടെ കീഴില്‍ ഉടുമ്പന്നൂര്‍, കോടിക്കുളം, വണ്ണപ്പുറം, കരിമണ്ണൂര്‍, വെള്ളിയാമറ്റം എന്നിവിടങ്ങളില്‍ ഡാറ്റാ ബാങ്ക് സമര്‍പ്പിച്ചപ്പോള്‍ ആലക്കോട്, കുടയത്തൂര്‍ പഞ്ചായത്തുകളില്‍ വിവരശേഖരണം പൂര്‍ത്തിയായില്ല. തൊടുപുഴക്ക് കീഴില്‍ ഇടവെട്ടി, പുറപ്പുഴ എന്നിവിടങ്ങളില്‍ മാത്രമാണ് വിവരശേഖരണം പൂര്‍ത്തിയായത്. ഇടുക്കിയില്‍ അറക്കുളം, വാഴത്തോപ്പ്, കാമാക്ഷി, കഞ്ഞിക്കുഴി, വാത്തിക്കുടി, മരിയാപുരം എന്നിവിടങ്ങളില്‍ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരണം പൂര്‍ത്തിയായി. ദേവികുളത്ത് വിവരശേരണം പൂര്‍ത്തിയായിട്ടില്ല. 2008ലാണ് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം പ്രാബല്യത്തില്‍ വന്നത്. ഓരോ പ്രദേശത്തെയും നെല്‍കൃഷിക്ക് യോഗ്യമായ സ്ഥലങ്ങള്‍ കണ്ടത്തെി ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കാനുള്ള ചുമതല വില്ളേജ് ഓഫിസര്‍, കൃഷി ഓഫിസര്‍, പഞ്ചായത്ത് പ്രസിഡന്‍റ്, രണ്ട് കര്‍ഷകര്‍ എന്നിവരടങ്ങുന്ന പ്രാദേശിക നിരീക്ഷണ സമിതികളെ ഏല്‍പിച്ചിരുന്നു. നികത്തിയ വയലുകളുടെ കണക്കെടുത്ത് ആര്‍.ഡി.ഒക്ക് നല്‍കാനുള്ള ചുമതലയും ഈ സമിതികള്‍ക്കുണ്ട്. നിയമം പ്രാബല്യത്തില്‍ വന്ന് ആറുമാസത്തിനുള്ളില്‍ ഡാറ്റാ ബാങ്ക് രൂപവത്കരിക്കണമെന്നായിരുന്നു നിര്‍ദേശമെങ്കിലും ഏട്ട് വര്‍ഷമായിട്ടും നടപടിക്രമങ്ങള്‍ എങ്ങുമത്തെിയില്ല. ജില്ലയില്‍ സമര്‍പ്പിക്കപ്പെട്ട ഡാറ്റാ ബാങ്കുകളില്‍ പലതും കുറ്റമറ്റതല്ളെന്നും ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. ആവശ്യമായ രേഖകള്‍ തയാറാക്കി തദ്ദേശ സ്വയംഭരണ വകുപ്പിന് വിവരങ്ങള്‍ കൈമാറിയതായി കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ഓഫിസ് അധികൃതര്‍ അറിയിച്ചു. ഡാറ്റാ ബാങ്കുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ അവരവരുടെ കീഴിലെ ഏതെല്ലാം കൃഷിഭവനുകളുടെ പരിധിയില്‍ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെ അന്തിമ നിര്‍ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.