തൊടുപുഴ: കുടുംബശ്രീയുടെയും നാടിന്‍െറയും നന്മയില്‍ മേരിക്കും ദീപക്കും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ ഉറങ്ങാം. ഒരു ഗ്രാമത്തിന്‍െറ മുഴുവന്‍ കാരുണ്യവും നിറഞ്ഞ ചടങ്ങിലായിരുന്നു ഇടവെട്ടി മൈലാടുംപാറയിലെ മേരിയും ദീപയും 530 ചതുരശ്രയടി വീടിന്‍െറ അവകാശികളായത്. ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന അമ്മയും മകളുമടങ്ങുന്നതാണ് ഇവരുടെ കുടുംബം. നടന്നത്തൊന്‍ പോലും ബുദ്ധിമുട്ടുള്ള മലമ്പ്രദേശത്ത ഒറ്റപ്പെട്ട ജീവിതമായിരുന്നു വര്‍ഷങ്ങളായി മേരിക്കും മകള്‍ക്കും. ഇടവെട്ടി പഞ്ചായത്ത് അംഗം ടി.എം. മുജീബിന്‍െറ നേതൃത്വത്തില്‍ പഞ്ചായത്തിലെ വനിതാ കുടുംബശ്രീ പ്രവര്‍ത്തകരാണ് മേരിക്കും മകള്‍ക്കും വീട് നിര്‍മിച്ചുനല്‍കുന്ന ദൗത്യം ഏറ്റെടുത്തത്. ജില്ലാ പൊലീസ് സഹകരണസംഘം സഹായവുമായത്തെിയതോടെ 110 ദിവസംകൊണ്ട് വീട് യാഥാര്‍ഥ്യമായി. പൊലീസ് സഹകരണ സംഘത്തിന്‍െറ രണ്ടുലക്ഷം രൂപ സഹായമടക്കം 5,45,000 രൂപ മുടക്കില്‍ നിര്‍മിച്ച വീടിന്‍െറ അടിത്തറ നിര്‍മാണമടക്കം ജോലികള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ നേരിട്ടാണ് ചെയ്തത്. വിദഗ്ധ തൊഴിലാളികളുടെ സേവനം മാത്രമാണ് പുറത്തുനിന്ന് സ്വീകരിച്ചത്. കൊച്ചിടവെട്ടി ജങ്ഷനില്‍ നടന്ന ചടങ്ങില്‍ പി.ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മാത്യു ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ജിമ്മി പോള്‍ വിദ്യാഭ്യാസ അവാര്‍ഡും പഞ്ചായത്ത് പ്രസിഡന്‍റ് ലത്തീഫ് മുഹമ്മദ് ഉപഹാരസമര്‍പ്പണവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.