തൊടുപുഴ: കര്‍ഷക കോണ്‍ഗ്രസ് തൊടുപുഴ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ കര്‍ഷക സംരക്ഷണ ദിനം ആചരിച്ചു. മുതിര്‍ന്ന കര്‍ഷകന്‍ കുര്യാക്കോ വര്‍ഗീസ് പുളിക്കലിനെ ആദരിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ ജോണ്‍ നെടിയപാല ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ടോമി പാലക്കല്‍ അധ്യക്ഷത വഹിച്ചു. വഴിത്തല: പുറപ്പുഴ ഗ്രാമപഞ്ചായത്തിന്‍െറ കര്‍ഷക ദിനാചരണം പി.ജെ. ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഏലിക്കുട്ടി മാണി അധ്യക്ഷത വഹിച്ചു. ക്ഷോണി സംരക്ഷണ അവാര്‍ഡ് ജേതാവ് ചാണ്ടി വി.കെ. വടക്കേക്കര, മികച്ച കര്‍ഷകന്‍ വി.ജി. അനില്‍ പടിഞ്ഞാറെ വെള്ളിലാത്തിങ്കല്‍ എന്നിവരെ ആദരിച്ചു. മികച്ച യുവ കര്‍ഷകനായി ഷോബിന്‍ അഗസ്റ്റിന്‍, മികച്ച കര്‍ഷകയായി സലോമി മത്തായി, മികച്ച ക്ഷീര കര്‍ഷകയായി സിന്‍േറാ സാജു, മികച്ച വിദ്യാര്‍ഥി കര്‍ഷകരായി അപര്‍ണ കള്ളിക്കല്‍, കെ.പി. ബിജു, ടി.പി. പുരുഷന്‍ എന്നിവരെ തെരഞ്ഞെടുത്തു. കല്ലാനിക്കല്‍: സെന്‍റ് ജോര്‍ജ് യു.പി സ്കൂള്‍ കര്‍ഷക ക്ളബിന്‍െറ കര്‍ഷക ദിനാചരണത്തില്‍ ഹെഡ്മാസ്റ്റര്‍ ജയ്സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ക്ളബിന്‍െറ നേതൃത്വത്തിലുള്ള പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം മാനേജര്‍ ഫാ. ജോര്‍ജ് വള്ളോംകുന്നേല്‍ നിര്‍വഹിച്ചു. പഞ്ചായത്തിലെ മുതിര്‍ന്ന കര്‍ഷകന്‍ ജോര്‍ജ് കളപ്പുരക്കലിനെ ആദരിച്ചു. ജോര്‍ജ് കളപ്പുരക്കല്‍ ക്ളാസെടുത്തു. മാങ്കുളം: മാങ്കുളം ഗ്രാമപഞ്ചായത്തിന്‍െറയും കൃഷിഭവന്‍െറയും ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ത്രേസ്യാമ്മ ഒൗസേപ്പിന്‍െറ അധ്യക്ഷതയില്‍ പ്രസിഡന്‍റ് ഷാജി മാത്യു ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകര്‍, കര്‍ഷക തൊഴിലാളി, വിദ്യാര്‍ഥി കര്‍ഷകന്‍ എന്നിവരെ ആദരിച്ചു. രാജാക്കാട്: രാജാക്കാട് ഗ്രാമപഞ്ചായത്തിന്‍െറ കര്‍ഷക ദിനാചരണവും കര്‍ഷകരെ ആദരിക്കലും എം.എം. മണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി. അനില്‍, റെജി പനച്ചിക്കല്‍, ടി.എം. കമലം തുടങ്ങിയവര്‍ സംസാരിച്ചു. പഴയവിടുതി ഗവ. യു.പി സ്കൂളില്‍ കാര്‍ഷിക ദിനാചരണത്തില്‍ പ്രധാനാധ്യാപകന്‍ ജോയി ആന്‍ഡ്രൂസ് സന്ദേശം നല്‍കി. മികച്ച കൃഷി അസിസ്റ്റന്‍റിനുള്ള അവാര്‍ഡ് നേടിയ രാജാക്കാട് കൃഷി അസി. പി.യു. സജിമോനെ ആദരിച്ചു. രാജകുമാരി ഗ്രാമപഞ്ചായത്തിന്‍െറ കര്‍ഷക ദിനാചരണം എം.എം. മണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. എല്‍ദോ അധ്യക്ഷത വഹിച്ചു. രാജകുമാരി കൃഷിഭവന്‍െറയും കാര്‍ഷിക സംഘടനകളുടെയും കര്‍ഷക ദിനാചരണം എം.എം. മണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കര്‍ഷക സംവാദത്തിന് ആന്‍റണി മുനിയറ നേതൃത്വം നല്‍കി. കട്ടപ്പന: കര്‍ഷക ദിനാചരണത്തോട് അനുബന്ധിച്ച് വിദ്യാര്‍ഥികള്‍ ഞാറുനടീല്‍ ഉത്സവം സംഘടിപ്പിച്ചു. ശനിക്കൂട്ടം കൃഷിക്കൂട്ടായ്മ, കട്ടപ്പന ഗവ. കോളജ്, ഗ്രീന്‍ലീഫ് പരിസ്ഥിതി സംഘടന എന്നിവയുടെ ആഭിമുഖ്യത്തില്‍ കട്ടപ്പന വലിയകണ്ടം പാടശേഖരത്തിലായിരുന്നു ഞാറുനടീല്‍. കട്ടപ്പന ഗവ. കോളജ്, നെടുങ്കണ്ടം എം.ഇ.എസ് കോളജ്, കോട്ടയം ഗിരിദീപം കോളജ്, കുട്ടിക്കാനം മരിയന്‍ കോളജ്, കട്ടപ്പന ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പണിക്കന്‍കുടി ഗവ. സ്കൂള്‍ എന്നിവിടങ്ങളിലെ 450ലധികം വിദ്യാര്‍ഥികളും അധ്യാപകരും പാടത്തിറങ്ങി. ‘നെല്ലച്ചന്‍’ എന്നറിയപ്പെടുന്ന ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്തു. സി.പി. റോയി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സി.കെ. മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ പി.ആര്‍. രമേശ്, അനില്‍ ഇലവന്തിക്കല്‍, വിവിധ കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ സംസാരിച്ചു. കാല്‍വരി മൗണ്ട് കാല്‍വരി ഹൈസ്കൂളില്‍ നേച്ചര്‍ ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണം നടന്നു. ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കിഴക്കയില്‍ തോമസിനെ ആദരിച്ചു. ഫാ. സജി അരിമറ്റം, ഹെഡ്മാസ്റ്റര്‍ സെബാസ്റ്റ്യന്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. കാഞ്ചിയാര്‍ സഹകരണ ബാങ്കിന്‍െറ നേൃതൃത്വത്തില്‍ കാര്‍ഷിക സെമിനാറും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും പച്ചക്കറി തൈ വിതരണവും നടന്നു. എം.എം. മണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് മാത്യു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സാലി ജോളി, ബ്ളോക് പഞ്ചായത്ത് അംഗം കാഞ്ചിയാര്‍ രാജന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുട്ടം: മുട്ടം ഗ്രാമപഞ്ചായത്തിന്‍െറയും കൃഷിഭവന്‍െറയും ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കുട്ടിയമ്മ മൈക്കിള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മാത്യു ജോണ്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകരെ ആദരിച്ചു. വണ്ടിപ്പെരിയാര്‍: കര്‍ഷക ദിന ത്തോടനുബന്ധിച്ച് പെരിയാര്‍ സര്‍ക്കാര്‍ പച്ചക്കറി തോട്ടത്തില്‍ ഫാം ദിനാചരണം നടന്നു. അഴുത ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തു. ഫാം സൂപ്രണ്ട് എന്‍.എസ്. ജോഷ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ഇ.എസ്. ബിജിമോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആലക്കോട്: ഗ്രാമപഞ്ചായത്തിന്‍െറയും കൃഷിഭവന്‍െറയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനാചരണം പി.ജെ. ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി ജെറി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ് സഫിയ മുഹമ്മദ്, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ ഗൗരി സുകുമാരന്‍, സുജ ഷാജി, ജെയ്മോന്‍ എബ്രഹാം, മിനി മൈക്കിള്‍, സഹകരണ ബാങ്ക് പ്രസിഡന്‍റുമാരായ ടോമി കാവാലം, തോമസ് മാത്യു കക്കുഴി, കൃഷി ഓഫിസര്‍ കെ. സുലൈഖ തുടങ്ങിയവര്‍ സംസാരിച്ചു. മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ട ഫിലോമിന മൈലാടുംകുന്നേല്‍, റെജി പഴയപുരക്കല്‍, പൊന്നപ്പന്‍ കോട്ടപ്പാടത്ത്, സാബു ആക്കപ്പടിക്കല്‍, മാത്യു വര്‍ക്കി മീമ്പൂര് എന്നിവരെ ആദരിച്ചു. ചെറുതോണി: പതിനാറാംകണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കാര്‍ഷിക ക്ളബ് നേതൃത്വത്തില്‍ കര്‍ഷക ദിനം ആചരിച്ചു. പി.ടി.എ പ്രസിഡന്‍റ് എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് യു.പി. ബഷീര്‍, ഫ്രാന്‍സിസ് ജോര്‍ജ്, ചാര്‍ളി ജോസഫ്, പ്രിന്‍സി മാത്യു, സ്കൂള്‍ ലീഡര്‍ വിഷ്ണു ബിനോയി എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ കോമ്പൗണ്ടില്‍ കാര്‍ഷിക ക്ളബിന്‍െറ നേതൃത്വത്തില്‍ പച്ചക്കറി കൃഷിക്ക് തുടക്കംകുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.