കുമളി: കസ്തൂരിരംഗന്‍-മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ പുന$പരിശോധിക്കണമെന്ന് കുമളിയില്‍ നടക്കുന്ന സി.ഐ.ടി.യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിഷയത്തില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച അലംഭാവപൂര്‍ണമായ സമീപനത്തെ സമ്മേളനം അപലപിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ മലയോര ജനതയുടെ ഭീതിയകറ്റാനും മനുഷ്യന്‍െറ ജീവിക്കാനുള്ള അവകാശത്തിന് സംരക്ഷണം നല്‍കാനും മുന്നിട്ടിറങ്ങണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ.കെ. ദിവാകരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, സംസ്ഥാന സെക്രട്ടറി നെടുവത്തൂര്‍ സുന്ദരേശന്‍, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ കെ.കെ. ജയചന്ദ്രന്‍, കെ.പി. മേരി, ജില്ലാ സെക്രട്ടറി കെ.എസ്. മോഹനന്‍, പ്രസിഡന്‍റ് പി.എസ്. രാജന്‍, ട്രഷറര്‍ കെ.വി. ശശി എന്നിവര്‍ സംസാരിച്ചു. എം. തങ്കദുര നന്ദി പറഞ്ഞു. രണ്ടുദിവസമായി കുമളി ഹോളിഡേ ഹോമില്‍ നടന്നുവന്ന സി.ഐ.ടി.യു ജില്ലാ സമ്മേളനം പി.എസ്. രാജനെ പ്രസിഡന്‍റായും കെ.എസ്. മോഹനനെ സെക്രട്ടറിയായും കെ.വി. ശശിയെ ട്രഷററായും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: പി.എ. രാജു, ജി. വിജയാനന്ദ്, എം.കെ. തുളസി, കെ.എം. ബാബു, ജോസ് ജേക്കബ്, കെ.എന്‍. ശിവന്‍, എം.എം. ആനീസ്, കെ.എസ്. രാധാകൃഷ്ണന്‍ (വൈസ് പ്രസി.), വി.എന്‍. മോഹനന്‍, ശാന്തി ഹരിദാസ്, ടി.ആര്‍. സോമന്‍, പി. രാജാറാം, വി.ബി. മോഹനന്‍, ആര്‍. ജ്യോതികുമാര്‍, ആര്‍. തിലകന്‍, വി.ഒ. ഷാജി (സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.