മൂലമറ്റം: മൂലമറ്റത്തുനിന്ന് ഉള്‍ഗ്രാമങ്ങളായ പതിപ്പള്ളി, ആശ്രമം എന്നിവിടങ്ങളിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് ട്രിപ് മുടക്കിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി യാത്രക്കാര്‍. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. അറക്കുളം പഞ്ചായത്തിലെ മലയോര മേഖലകളായ പതിപ്പള്ളി, ആശ്രമം എന്നിവിടങ്ങളിലേക്ക് 4.45നും 5.10നും കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തുന്നുണ്ട്. ആദിവാസി സെറ്റില്‍മെന്‍റ് ഏരിയകളടക്കമുള്ള പ്രദേശങ്ങളിലെ നിരവധി യാത്രക്കാര്‍ ഈ ബസ് സര്‍വിസിനെയാണ് ആശ്രയിക്കുന്നത്. ശനിയാഴ്ച വൈകീട്ട് നിരവധിയാളുകള്‍ മൂലമറ്റം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍നിന്ന് ആരംഭിക്കുന്ന ബസില്‍ യാത്ര ചെയ്യാനത്തെിയിരുന്നു. സമയം കഴിഞ്ഞിട്ടും ബസ് എത്തിയില്ല. ഇതേതുടര്‍ന്ന് യാത്രക്കാര്‍ മൂലമറ്റം കെ.എസ്.ആര്‍.ടി.സി ഡിപ്പോ അധികൃതരെ ഫോണില്‍ വിളിച്ചപ്പോള്‍ ബസ് ഉടനത്തെും എന്ന മറുപടിയാണ് ലഭിച്ചത്. ഇതേതുടര്‍ന്ന് ഏറെ സമയം കാത്തുനിന്നെങ്കിലും ബസ് എത്തിയില്ല. ബസ് എത്തുമെന്ന പ്രതീക്ഷയില്‍ കാത്തുനിന്ന സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ സമയം വൈകിയതോടെ ബഹളംവെച്ചു. ഇതോടെ ആദിവാസി ഫോറം ഭാരവാഹികളുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ കൂട്ടമായി മൂലമറ്റം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്ക് പ്രതിഷേധമായത്തെി. ബസ് കേടായതിനാലാണ് ട്രിപ് മുടങ്ങാന്‍ കാരണമെന്ന് ഡിപ്പോ അധികൃതര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് ഉന്നത അധികൃതരെ പരാതി അറിയിച്ച യാത്രക്കാര്‍ ഓട്ടോയിലും ജീപ്പിലുമായി വീടുകളിലേക്ക് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.