ചെറുതോണി: ഓട്ടോറിക്ഷ ഉപജീവനത്തിന് മാത്രമല്ല മറ്റുള്ളവര്‍ക്കുനേരെ കരുണയുടെ കരങ്ങള്‍ നീട്ടാനും ഉപകരിക്കുമെന്ന് തെളിയിക്കുകയാണ് ചെറുതോണി ടൗണിലെ 15 ഓട്ടോ തൊഴിലാളികള്‍. ഏഴുവര്‍ഷം മുമ്പ് 14 പേര്‍ ചേര്‍ന്ന് രൂപവത്കരിച്ച സംഘം നിരവധി പേര്‍ക്ക് സഹായമത്തെിച്ചു. കെട്ടിട നിര്‍മാണത്തിനിടെ അപകടത്തില്‍പെട്ട് അരക്ക് താഴെ തളര്‍ന്ന മനയത്ത് സുരേഷിന് 2010 നവംബര്‍ 25ന് 51,001 രൂപ നല്‍കിയായിരുന്നു തുടക്കം. പരസഹായം കൂടാതെ എഴുന്നേറ്റ് നടക്കാന്‍ കഴിയാത്തവര്‍ക്ക് 2012 ആഗസ്റ്റ് 15ന് വീല്‍ചെയര്‍ നല്‍കാനും ഇവര്‍ രംഗത്തത്തെി. രോഗം മൂലം ദുരിതത്തിലായ സിന്ധുവിന് 2010ല്‍ ചികിത്സാ സഹായം നല്‍കി. 2013ല്‍ കായിപ്പുറത്ത് ശിവപ്രസാദ്, പുത്തന്‍പുരക്കല്‍ മുഹമ്മദ് സലിം, ചെല്ലന്‍ വീട്ടില്‍ അഞ്ജലി ചിന്നന്‍ എന്നിവര്‍ക്കും ചികിത്സാ സഹായമത്തെിച്ചു. സ്വന്തം നാട്ടില്‍ മാത്രമല്ല തോപ്രാംകുടി മന്നാത്തറ പുളിക്കല്‍ സ്റ്റീഫന്‍െറ മകന്‍ ജോസഫിനും ആല്‍പാറ മോഹനന്‍െറ ഭാര്യ ബിന്ദുവിനും ഇവരുടെ കാരുണ്യത്തിന്‍െറ കരങ്ങള്‍ നീണ്ടു. ജില്ലാ ആസ്ഥാനത്തെ സെന്‍റ് മേരീസ് എല്‍.പി.എസ്, സെന്‍റ് ജോര്‍ജ് യു.പി.എസ്, ഗവ. ഹൈസ്കൂള്‍, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ നിര്‍ധനരായ 20ഓളം കുട്ടികള്‍ക്ക് ഒരുവര്‍ഷത്തെ പഠന സഹായനിധി ശനിയാഴ്ച നടന്ന വാര്‍ഷികാഘോഷത്തില്‍ ജില്ലാ പൊലീസ് മേധാവി എ.വി. ജോര്‍ജ് വിതരണം ചെയ്തു. സംഘത്തെ നയിക്കുന്നത് പി.പി. രാജേഷ് (ചെയര്‍മാന്‍) സാബു മാത്യു (പ്രസി.), സി.എസ്. സജില്‍കുമാര്‍ (സെക്ര.), ടി.വി. ബിജു (കണ്‍.) എന്നിവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.