കീടനാശിനി: ജലാശയങ്ങളില്‍ മത്സ്യസമ്പത്ത് കുറയുന്നു

രാജാക്കാട്: ഹൈറേഞ്ചിലെ തോട്ടം മേഖലയിലെ അമിതകീടനാശിനി പ്രയോഗം മൂലം ജലാശയങ്ങളിലെ മത്സ്യസമ്പത്ത് കുറയുന്നു. ജലാശയങ്ങളില്‍ ആഫ്രിക്കന്‍ മുഷികളുടെ വ്യാപനവും മത്സ്യസമ്പത്തിനു ഭീഷണിയാകുന്നുണ്ട്. മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ മത്സ്യ ഫെഡ് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ഹൈറേഞ്ചിലെ ആനയിറങ്കല്‍, പൊന്മുടി അടക്കം ജലാശയങ്ങളില്‍ ലക്ഷക്കണക്കിനു മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചെങ്കിലും വിളവെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഹൈറേഞ്ച് മേഖലയില്‍ ഏലത്തോട്ടങ്ങളിലും മറ്റ് തന്നാണ്ട് വിളകള്‍ക്കുമടക്കം കീനാശിനി വ്യാപകമായി പ്രയോഗിക്കുന്നുണ്ട്. ഇവയാണ് ജലസ്രോതസ്സുകളില്‍ പടരുന്നത്. ആനയിറങ്കല്‍ അടക്കം ജലാശയങ്ങളില്‍നിന്ന് വെള്ളമെടുത്ത് കീടനാശിനികള്‍ കലക്കി തോട്ടങ്ങളില്‍ ഉപയോഗിക്കുകയും കീടനാശിനി കലക്കിയ വീപ്പകള്‍ കഴുകി വെള്ളത്തില്‍ നിക്ഷേപിക്കുകയും ചെയ്യുന്നതോടെയാണ് കീടനാശിനി വെള്ളത്തില്‍ കലരുകയും ചെറുമത്സ്യങ്ങള്‍ അടക്കം ചാകുകയും ചെയ്യുന്നത്. ചെറുമത്സ്യങ്ങളെ ഉള്‍പ്പെടെ ആഫ്രിക്കന്‍ മുഷികള്‍ ഭക്ഷിക്കുന്നതുമൂലം മത്സ്യ ഫെഡിന്‍െറ അടക്കം നേതൃത്വത്തില്‍ വര്‍ഷാവര്‍ഷം ജലാശയങ്ങളില്‍ നിക്ഷേപിക്കുന്ന മത്സ്യങ്ങള്‍ ഇല്ലാതാകാന്‍ കാരണമാകുന്നു. മാംസാഹാരികളായ ആഫ്രിക്കന്‍ മുഷികള്‍ പെട്ടെന്ന് വലുതാകുകയും പെരുകുകയും ചെയ്യുന്നതിനാല്‍ ഇവയുടെ വ്യാപനം തടയുകയാണ് പരിഹാരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.