ബാങ്കുകളുടെ കടുംപിടിത്തം; അദാലത്ത് പ്രഹസനമായി

മൂന്നാര്‍: ബാങ്കുകളുടെ കടുംപിടിത്തം മൂലം ദേവികുളത്ത് നടന്ന അദാലത്ത് പ്രഹസനമായി. ബാങ്ക് വായ്പയെടുത്ത് വീഴ്ച വരുത്തിവര്‍ക്ക് ആശ്വാസമാവുക എന്ന ലക്ഷ്യത്തോടെയാണ് അദാലത്ത് സംഘടിപ്പിച്ചതെങ്കിലും ബാങ്കുകളുടെ നിലപാടിനത്തെുടര്‍ന്ന് പാവപ്പെട്ട തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും പ്രയോജനം ചെയ്തില്ല. ദേവികുളം കോടതി സമുച്ചയത്തില്‍ നടന്ന അദാലത്തില്‍ ബാങ്കുകളുടെ നിലപാടില്‍ അസഹ്യത തോന്നിയ മജിസ്ട്രേറ്റ് ഇടക്കുവെച്ച് അവസാനിപ്പിച്ചാലോ എന്ന് ചോദിക്കുന്ന സ്ഥിതിവരെയുണ്ടായി. ബാങ്കുകള്‍ ഹാജരാക്കിയ രേഖകളില്‍ വ്യക്തതയില്ലാത്തതും പലരുടെയും കേസുകളില്‍ ഉചിതമായ തീര്‍പ്പ് കല്‍പിക്കാന്‍ തടസ്സമായി. വായ്പാ തുക തിരിച്ചടച്ച ശേഷവും വന്‍ തുക ബാധ്യത വന്നതും അതിന് വന്‍ പലിശ ഈടാക്കുന്നതും മജിസ്ട്രേറ്റ് ചോദ്യം ചെയ്തെങ്കിലും ബാങ്ക് ഉദ്യോഗസ്ഥര്‍ നിലപാട് മയപ്പെടുത്തിയില്ല. ഇടപാടുകാര്‍ തിരിച്ചടച്ച പണത്തിന്‍െറ വിവരങ്ങള്‍ പോലുമില്ലാതെയാണ് ഉദ്യോഗസ്ഥര്‍ അദാലത്തിനത്തെിയത്. ഓരോ ഇടപാടിലും തീര്‍പ്പ് കല്‍പിക്കാന്‍ അധികാരമുള്ള ഉന്നതോദ്യോഗസ്ഥര്‍ ബാങ്കുകളുടെ ഭാഗത്തുനിന്ന് ഇല്ലാത്തതും വിനയായി. പലപ്പോഴും ഉന്നത ഉദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെടേണ്ടി വന്നതിനാല്‍ നടപടിക്രമങ്ങള്‍ നീണ്ടുപോയി. പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ ലേലത്തില്‍ വിറ്റശേഷം വീണ്ടും പണമടക്കാന്‍ ഇടപാടുകാരോട് ബാങ്കുകാര്‍ ആവശ്യപ്പെട്ടതും ഉപഭോക്താക്കളെ ക്ഷുഭിതരാക്കി. ഇത്തരത്തിലാണ് നിലപാടെങ്കില്‍ അദാലത്ത് പ്രയോജനരഹിതമാണെന്ന് മജിസ്ട്രേറ്റ് ബാങ്ക് അധികൃതരോട് സൂചിപ്പിച്ചു. മൂന്നാര്‍, വട്ടവട എന്നിവിടങ്ങളിലെ മൂന്ന് ബാങ്കുകളില്‍നിന്നായി ആയിരത്തിലധികം ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് അദാലത്ത് സംഘടിപ്പിച്ചതെങ്കിലും ചുരുക്കം ഇടപാടുകളില്‍ മാത്രമാണ് തീരുമാനം ഉണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.