നാടിന് ആഹ്ളാദമായി ആനക്കുളത്ത് കെ.എസ്.ആര്‍.ടി.സി ബസ് എത്തി

മാങ്കുളം: പാമ്പുംകയത്തും ആനക്കുളത്തും കെ.എസ്.ആര്‍.ടി.സി ബസ് എത്തി. ഒരുവര്‍ഷം മുമ്പുവരെ ജീപ്പ് മാത്രമാണ് ഈ പ്രദേശങ്ങളില്‍ എത്തിയിരുന്നത്. പ്രധാനമന്ത്രി പദ്ധതിയില്‍ മുനിപാറ സുകുമാരന്‍കടയില്‍നിന്ന് പാമ്പുംകയം വഴി താളുംകണ്ടം വരെ റോഡും നബാര്‍ഡിന്‍െറ സാമ്പത്തിക സഹായത്തില്‍ പൊതുമാരാമത്ത് വകുപ്പ് ആനക്കുളത്തിന് റോഡും പാലവും പൂര്‍ത്തിയാക്കിയപ്പോള്‍ മുതല്‍ ബസ് എത്തിക്കാന്‍ ശ്രമത്തിലായിരുന്നു നാട്ടുകാര്‍. പാമ്പുംകയത്തെ എല്ലാ സാംസ്കാരിക മുന്നേറ്റത്തിനും നേതൃത്വം നല്‍കുന്ന ഫീനിക്സ് ക്ളബാണ് പാമ്പുംകയത്തിന് ബസ് സര്‍വിസ് ആവശ്യപ്പെട്ട് ദേവികുളം എം.എല്‍.എക്കും ഇടുക്കി എം.പി അഡ്വ. ജോയ്സ് ജോര്‍ജിനും നിവേദനം നല്‍കിയത്. ഇതോടൊപ്പം ആനക്കുളംകാരും ശ്രമം തുടങ്ങി. ഇങ്ങനെയാണ് മൂന്നാര്‍ ഡിപ്പോയില്‍നിന്ന് ട്രിപ് ആരംഭിച്ചത്. മൂന്നാറില്‍നിന്ന് പുറപ്പെട്ട് ആനക്കുളത്ത് എത്തി തിരികെ പാമ്പുംകയം വഴി അടിമാലിയില്‍ എത്തുന്നവിധമാണ് ട്രിപ് ക്രമീകരിച്ചത്. രാവിലെ എട്ടിനും ഉച്ചക്ക് 12.30നും വൈകീട്ട് 5.45നും ആനക്കുളത്തുനിന്ന് പുറപ്പെടുന്ന വണ്ടി 8.30നും 1.15നും 6.30നും പാമ്പുംകയം വഴി അടിമാലിയിലത്തെും. തിങ്കളാഴ്ച സര്‍വിസ് ആരംഭിച്ച ബസിന് പാമ്പുംകയത്തും ആനക്കുളത്തും ഗംഭീര സ്വീകരണമാണ് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.