കഞ്ഞിക്കുഴി സ്റ്റാന്‍ഡില്‍ ബസുകള്‍ കയറുന്നില്ല

ചെറുതോണി: പഞ്ചായത്ത് അംഗങ്ങള്‍ ഒറ്റക്കെട്ടായി നിരത്തിലിറങ്ങി നിയന്ത്രിച്ചിട്ടും കഞ്ഞിക്കുഴി സ്വകാര്യ സ്റ്റാന്‍ഡില്‍ ബസുകള്‍ കയറുന്നില്ല. മൂന്നുവര്‍ഷം മുമ്പ് 30 ലക്ഷം രൂപ മുടക്കി നിര്‍മിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നടത്തിയ സ്റ്റാന്‍ഡിനോടാണ് ബസുകള്‍ക്ക് അയിത്തം. കഞ്ഞിക്കുഴി വഴി കടന്നുപോകുന്ന മുഴുവന്‍ ബസുകളും സ്റ്റാന്‍ഡിലത്തെി യാത്രക്കാരെ കയറ്റിവേണം പോകാനെന്ന നിര്‍ദേശം ബസുടമകള്‍ പാലിക്കുന്നില്ളെന്നാണ് പഞ്ചായത്തിന്‍െറ പരാതി.പഞ്ചായത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങളുമടങ്ങിയ 30 അംഗ ജംബോ ട്രാഫിക് കമ്മിറ്റിയുണ്ടെങ്കിലും ഇവരുടെ നിര്‍ദേശങ്ങള്‍ ആര്‍.ടി.ഒ ഉള്‍പ്പെടെയുള്ളവര്‍ പാലിക്കുന്നില്ളെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. പഞ്ചായത്ത് ഒരേക്കര്‍ സ്ഥലം പൊന്നുംവിലയ്ക്കെടുത്ത് എല്ലാ സൗകര്യങ്ങളോടുംകൂടി ആധുനികരീതിയില്‍ പണികഴിപ്പിച്ചതാണ് ബസ്സ്റ്റാന്‍ഡ്. വൈദ്യുതി, വെള്ളം, ടോയ്ലറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ബസ്സ്റ്റാന്‍ഡിലുണ്ട്. യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ സ്റ്റീല്‍ കസേരകളുമുണ്ട്. ദിനേന പല ചാലുകളിലായി അറുപതിലധികം ബസുകള്‍ ഇതിലെ കടന്നുപോകുന്നുണ്ട്. ഇവര്‍ ടൗണില്‍ യാത്രക്കാരെ കയറ്റിയിറക്കി പോവുകയാണ് പതിവ്. ഇതത്തേുടര്‍ന്ന് തിങ്കളാഴ്ച പഞ്ചായത്തിലെ അംഗങ്ങള്‍ വൈസ് പ്രസിഡന്‍റ് സജീവന്‍ തേനിക്കാക്കുടിയുടെ നേതൃത്വത്തില്‍ റോഡിലിറങ്ങി വാഹനങ്ങള്‍ ബസ്സ്റ്റാന്‍ഡിലേക്ക് തിരിച്ചുവിട്ടെങ്കിലും ഇനിയും പൂര്‍ണതോതില്‍ ബസുകള്‍ കയറാന്‍ തുടങ്ങിയിട്ടില്ല. ഇതോടനുബന്ധിച്ച് നിര്‍മിച്ചിരിക്കുന്ന ഷോപ്പിങ് കോംപ്ളക്സ് ലേലം ചെയ്ത് കൊടുത്തെങ്കിലും ബസുകള്‍ കയറാതെ വന്നതോടെ അവരും നിരാശയിലാണ്. ബസുകള്‍ സ്റ്റാന്‍ഡിലത്തെി യാത്രക്കാരെ കയറ്റിയിറക്കി പോകണമെന്ന് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടു. കഞ്ഞിക്കുഴി പഞ്ചായത്തില്‍ പഴയരിക്കണ്ടത്തും ചേലച്ചുവട്ടിലും രണ്ട് ബസ്സ്റ്റാന്‍ഡുകള്‍ നിലവിലുണ്ട്. കഞ്ഞിക്കുഴിയില്‍ ബസ്സ്റ്റാന്‍ഡില്‍ കയറുന്നതിന് ടോള്‍ പിരിവില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.