ഉദ്യോഗസ്ഥ ഇടനിലക്കാരുടെ അഴിമതികള്‍ അന്വേഷിക്കണം –പി.സി. ജോര്‍ജ്

മുട്ടം: കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍ വിവാദ നടപടികളിലൂടെ സ്വത്തുക്കള്‍ വാരിക്കൂട്ടിയ ഉദ്യോഗസ്ഥ ഇടനിലക്കാരുടെ അഴിമതികള്‍ ഉടന്‍ അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ്-സെക്കുലര്‍ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ മുട്ടത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ് അഗസ്റ്റിന്‍ അരിമറ്റം അധ്യക്ഷത വഹിച്ചു. സെബി പറമുണ്ട, ജോസ് കോലടി, ബെന്നി കളപ്പുര, ജോസ് മുഞ്ഞനാട്ട്, പ്രിന്‍സി സോയി, പി.വി. അജി, സി.ആര്‍. മനോജ്, മാത്യു കരിംതുരുത്തേല്‍, ജോണി പനമ്പി നാനി, പ്രിന്‍സ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. ബിജു കൈനിക്കുന്നേല്‍ സ്വാഗതവും രാജപ്പന്‍ കരിമ്പാനി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.