വണ്ടിപ്പെരിയാര്‍: ആര്‍.ബി.ടി കമ്പനിയില്‍നിന്ന് പണംനല്‍കി ഭൂമി വാങ്ങിയവരെ പോബ്സണ്‍ കമ്പനി കുടിയിറക്കുന്നുവെന്ന് ആരോപിച്ചും തൊഴിലാളി ദ്രോഹ നടപടികള്‍ക്കുമെതിരെ ജനകീയ മുന്നണി പ്രതിഷേധ മാര്‍ച്ചും എസ്റ്റേറ്റ് ഗേറ്റ് ഉപരോധവും നടത്തി. നെല്ലിമല എസ്റ്റേറ്റ് ഗേറ്റിന് മുമ്പില്‍ നടന്ന ഉപരോധസമരം കാഞ്ചിയാര്‍ പീതാംബരന്‍ ഉദ്ഘാടനം ചെയ്തു. കാലാഹരണപ്പെട്ട പ്രമാണങ്ങള്‍ ഉപയോഗിച്ച് തൊഴിലാളികളെയും പണം നല്‍കി ഭൂമി വാങ്ങിയവര്‍ക്കെതിരെയും കള്ളക്കേസുകള്‍ നല്‍കുന്ന നടപടിയാണ് പോബ്സ് മാനേജ്മെന്‍റ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാലിത്തൊഴുത്തിന് സമാനമായ നിലയിലുള്ള ലയങ്ങളില്‍ താമസിപ്പിച്ച തൊഴിലാളികളെ അടിമകളെപ്പോലെയാണ് പണിയെടുപ്പിക്കുന്നത്. അനധികൃതമായ ലേലനടപടിയിലൂടെ എസ്റ്റേറ്റ് ഭൂമി കൈയടക്കിവെച്ചിരിക്കുകയാണെന്നും മിച്ചഭൂമികള്‍ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോട്ടം പ്രതിസന്ധിയിലായിരുന്ന കാലത്താണ് ആര്‍.ബി.ടി അധികൃതര്‍ സ്വകാര്യ വ്യക്തികളില്‍നിന്ന് പണം വാങ്ങി ഭൂമി നല്‍കിയത്. ഈ ഭൂമിയുള്‍പ്പെട്ട തോട്ടങ്ങളാണ് പോബ്സ് ഗ്രൂപ് ലേലത്തില്‍ ഏറ്റെടുത്തത്. എന്നാല്‍, പലയിടങ്ങളിലും ഭൂമി അളന്ന് തിട്ടപ്പെടുത്തിയിട്ടില്ല. ഉപരോധസമരത്തിന് മുന്നോടിയായി ബസ് സ്റ്റാന്‍ഡ് ജങ്ഷനില്‍നിന്ന് ആരംഭിച്ച റാലി നെല്ലിമല ജങ്ഷനിലാണ് സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.