അടിമാലി: വേനല്‍ച്ചൂടിന് കാഠിന്യമേറിയതോടെ കുപ്പിവെള്ള വില്‍പന തകൃതി. വില്‍പന കൂടുമ്പോഴും പരിശോധനകളില്ലാത്തതിനെ തുടര്‍ന്ന് അംഗീകാരമില്ലാത്ത കമ്പനികളുടെ കുപ്പിവെള്ളവും പാനീയങ്ങളും വിപണിയില്‍ വ്യാപകമാണ്. ഗ്രാമീണ മേഖലകളിലെയും നഗരപ്രദേശങ്ങളിലെയും കടകളില്‍ വില്‍പന പൊടിപൊടിക്കുന്നു. നിലവാരമില്ലാത്ത വെള്ളംനിറച്ച് വിതരണം ചെയ്യുന്ന ഭൂരിഭാഗം കമ്പനികളും ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആശുപത്രികളിലും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് വില്‍പന നടക്കുന്നത്. ഇടുക്കിയിലെ പ്രധാന ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും നിലവാരം കുറഞ്ഞ കുടിവെള്ളമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. പ്രമുഖ കമ്പനികളുടെ പേരിലാണ് വ്യാജന്മാര്‍ മാര്‍ക്കറ്റില്‍ ഇറങ്ങുന്നത്. സീല്‍ ചെയ്ത കുപ്പിവെള്ളം മാത്രമെ ഉപയോഗിക്കാവൂ എന്നാണ് നിബന്ധന. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ ഒന്നുപോലും പലസ്ഥലങ്ങളില്‍ കാണാറില്ല. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സോഡാ കമ്പനികള്‍ അംഗീകാരമില്ലാത്തവയാണ്. ഇത്തരം അംഗീകാരമില്ലാത്ത കമ്പനികള്‍ പല സ്വകാര്യ വീടുകളിലും പൈപ്പില്‍നിന്നുമൊക്കെയാണ് വെള്ളം കണ്ടത്തെുന്നത്. ഒരു കുപ്പിവെള്ളം നിര്‍മിക്കാന്‍ പത്തുരൂപ ചെലവ് വരുമ്പോള്‍ സ്വകാര്യ കമ്പനികളില്‍നിന്ന് നിലവാരം കുറഞ്ഞ കുപ്പികള്‍ വരുത്തി പ്രമുഖ കമ്പനികളുടെ പേരുകളില്‍ ലിറ്റര്‍ കണക്കിന് വിറ്റഴിക്കുന്നു. ഇത്തരം കമ്പനികള്‍ക്കെതിരെ നടപടിയെടുക്കേണ്ട അന്വേഷണ ഉദ്യോഗസ്ഥര്‍ മൗനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.