തൊഴിലാളികള്‍ക്ക് മേയ്ദിന കായികമേള

തൊടുപുഴ: ലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് ജില്ലയിലെ തൊഴിലാളികള്‍ക്കായി ഷട്ട്ല്‍ ബാഡ്മിന്‍റണ്‍ മത്സരങ്ങള്‍ മങ്ങാട്ടുകവല പറപ്പള്ളി ബില്‍ഡിങ്ങില്‍ നടത്താന്‍ സംഘാടകസമിതി യോഗം തീരുമാനിച്ചു. താല്‍പര്യമുള്ളവര്‍ക്ക് 30ന് വൈകീട്ട് അഞ്ചിനകം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫിസില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 04862 223236. പങ്കെടുക്കുന്നവര്‍ക്ക് രാവിലെ ഭക്ഷണവും വിജയികള്‍ക്ക് 1000, 750, 250 ക്രമത്തില്‍ കാഷ് പ്രൈസും ട്രോഫിയും നല്‍കും. യോഗത്തില്‍ പ്രസിഡന്‍റ് എന്‍. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജിബു ജേക്കബ്, പി.എന്‍.ഐ. കരിം, ഷെല്ലി ജോണ്‍, റെജി പി. തോമസ്, പോള്‍ ഇഞ്ചിയാനി, സാബു ജോസഫ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് എല്‍. മായാദേവി സ്വാഗതവും കണ്‍വീനര്‍ സൈജന്‍ സ്റ്റീഫന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.