ഏലപ്പാറ: എല്‍.ഡി.എഫ് അധികാരത്തില്‍വന്നാല്‍ തോട്ടം തൊഴിലാളി ലയങ്ങള്‍ പുനര്‍നിര്‍മിക്കുമെന്ന് പിണറായി വിജയന്‍. അവര്‍ക്ക് മാന്യമായ വാസസ്ഥലം ഒരുക്കും. 2012-’13, 2013-’14 വര്‍ഷങ്ങളില്‍ ബജറ്റുകളില്‍ വിവിധ പദ്ധതികള്‍ക്ക് കോടിക്കണക്കിന് രൂപ വകയിരുത്തിയെങ്കിലും ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ല. ഏലപ്പാറയില്‍ എല്‍.ഡി.എഫ് പ്രചാരണ യോഗത്തില്‍ പിണറായി പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം നടത്തിയത്. തൊഴിലാളികളോട് സ്നേഹവും പ്രതിബദ്ധതയും യു.ഡി.എഫ് സര്‍ക്കാറിന് ഉണ്ടായിട്ടില്ളെന്നും പിണറായി പറഞ്ഞു. എല്‍.ഡി.എഫ് പീരുമേട് നിയോജകമണ്ഡലം കണ്‍വീനര്‍ പി.എസ്. ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. ഇ.എസ്. ബിജിമോള്‍ എം.എല്‍.എ, മാത്യു വര്‍ഗീസ്, കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനമായാണ് പിണറായിയെ വേദിയിലേക്ക് എത്തിച്ചത്. കട്ടപ്പനയില്‍ നടന്ന യോഗത്തില്‍ സി.പി.എം ഏരിയ സെക്രട്ടറി വി.ആര്‍. സജി അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ്, ജോയ്സ് ജോര്‍ജ് എം.പി, കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ, പി.എ. ഏലിയാസ്, മാത്യു സ്റ്റീഫന്‍, പി.എം. മാത്യു, ജോര്‍ജ് അഗസ്റ്റിന്‍, എന്‍. ശിവരാജന്‍, വി.ആര്‍. ശശി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.