അനധികൃത മദ്യ വില്‍പന തകൃതി

അടിമാലി: തെരഞ്ഞെടുപ്പിന്‍െറ മറവില്‍ ഹൈറേഞ്ചില്‍ വ്യാപകമായി അനധികൃത മദ്യവില്‍പന. വേണ്ടത് ഒരു കോള്‍ മാത്രം. മദ്യം ആവശ്യാനുസരണം നിങ്ങളുടെ മുന്നിലത്തെും. ഇതിന് ഈടാക്കുന്ന വിലയോ പഞ്ചനക്ഷത്ര ബാറുകളെ വെല്ലുന്നത്. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഫലത്തില്‍ ബാറുകള്‍ പൂട്ടിയിട്ടും കുടിനിര്‍ത്താന്‍ തയാറല്ലാത്ത കുടിയന്മാരുടെ അടുക്കളയില്‍ തീ പുകയാതായിരിക്കുകയാണ്. ബാറുകളെല്ലാം ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ക്ക് വഴിമാറിയെങ്കിലും ജില്ലയുടെ പല മേഖലയില്‍ ഇപ്പോഴും ലക്ഷക്കണക്കിന് രൂപയുടെ മദ്യമാണ് ദിവസവും ഒഴുകുന്നത്. അനധികൃതമായി വന്‍തോതില്‍ ബിവറേജസുകളില്‍ നിന്നും ശേഖരിച്ചും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കടത്തിയും നൂറുകണക്കിന് ആളുകളാണ് അനധികൃത മദ്യവില്‍പന വന്‍ വ്യാപാരമാക്കിയത്. ആവശ്യക്കാര്‍ എവിടെയിരുന്നാലും തേടിവരുമെന്നതും രാവിലെ മുതല്‍ വൈകീട്ടുവരെ പണിചെയ്താല്‍ കിട്ടുന്ന കൂലി മിനിറ്റുകള്‍ക്കകം കിട്ടുമെന്നുമാണ് ആളുകളെ ഈ കച്ചവടത്തിന് പ്രേരിപ്പിക്കുന്നത്. ഇങ്ങനെ 1000 മുതല്‍ 10,000 വരെ ദിവസത്തില്‍ സമ്പാദിക്കുന്നവര്‍ ഇപ്പോള്‍ തന്നെ ഉണ്ടത്രെ. ജില്ലയില്‍ ചിന്നക്കനാലില്‍ മാത്രമാണ് ബാര്‍ ഉള്ളത്. ബാക്കിയെല്ലാ ബാറുകളും ബിയര്‍- വൈന്‍ ഷോപ്പുകളായെങ്കിലും പഴയ വരുമാനത്തിലേക്ക് തിരികെയത്തൊന്‍ കഴിയാത്തതിനാല്‍ ഇത്തരം ചില സ്ഥാപനങ്ങളിലും കള്ളുഷാപ്പുകളിലും വാറ്റുചാരായം ഉള്‍പ്പെടെ സ്ഥാനംപിടിച്ചതായാണ് വിവരം. മാങ്കുളം പോലുള്ള അവികസിത പഞ്ചായത്തുകളില്‍ കുടില്‍വ്യവസായം പോലെ ചാരായവാറ്റ് തുടങ്ങി. മൂന്നാറിലെ ചില എസ്റ്റേറ്റ് ലയങ്ങളിലും വന്‍തോതില്‍ ചാരായ വാറ്റും വില്‍പനയും നടക്കുന്നതായാണ് വിവരം. കൊന്നത്തടി പഞ്ചായത്തിലെ ഭൂരിഭാഗം മേഖലയിലും വന്‍തോതില്‍ വ്യാജമദ്യം ഒഴുകുന്നു. അടിമാലി പഞ്ചായത്തിലെ പഴമ്പിളിച്ചാല്‍, പരിശക്കല്ല്, കുരങ്ങാട്ടി, ചൂരക്കട്ടന്‍ മുതലായ പ്രദേശങ്ങളിലും വാളറ വനമേഖലയിലും ചാരായവാറ്റ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അധികൃതരുടെ അറിവോടെയാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് അറിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.