റോഡിന്‍െറ വശങ്ങള്‍ കുഴിക്കുന്നത് നിരോധിച്ചു; ലംഘിച്ചാല്‍ തടവ്

തൊടുപുഴ: തെരഞ്ഞെടുപ്പ് നടപടി പൂര്‍ത്തിയാകുന്ന മേയ് 31വരെ ടെലിഫോണ്‍ ലൈനുകളിടുന്നതിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ആയി റോഡുവശങ്ങള്‍ കുഴിക്കുന്നത് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ആക്ട് പ്രകാരം നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ഡോ. എ. കൗശിഗന്‍ അറിയിച്ചു. അടിയന്തര ഘട്ടങ്ങളില്‍ റോഡിന്‍െറ വശങ്ങളില്‍ കുഴിയെടുക്കണമെങ്കില്‍ കലക്ടറില്‍നിന്നുള്ള മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി. തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പ് കമീഷനും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടെലിഫോണ്‍, മൊബൈല്‍, ഈ-മെയില്‍, മറ്റ് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കേണ്ടത് ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്. ഇവയുടെ തടസ്സം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയെ സാരമായി ബാധിക്കുമെന്നതിനാലാണ് നിരോധം. വാര്‍ത്താവിനിമയ സംവിധാനത്തിലുണ്ടാകുന്ന മാര്‍ഗതടസ്സം ഒൗദ്യോഗിക കൃത്യനിര്‍വഹണത്തെയും വ്യക്തികളുടെ ദൈനംദിന ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നതും റോഡപകടങ്ങള്‍ക്ക് കാരണമാകുന്നതും കണക്കിലെടുത്താണ് കലക്ടര്‍ നിരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍, വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ കുടിവെള്ളമത്തെിക്കാന്‍ ഈ ഉത്തരവില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. അടിയന്തരാവശ്യങ്ങള്‍ക്കായി റോഡുകള്‍ കുഴിക്കാനുള്ള ഒഴിച്ചുകൂടാനാകാത്ത ആവശ്യം ഉണ്ടെങ്കില്‍ ബന്ധപ്പെട്ട സ്ഥലത്തെ ബി.എസ്.എന്‍.എല്‍ അധികാരികളെ അറിയിച്ച് രേഖാമൂലം അനുമതിവാങ്ങി അവരുടെ സാന്നിധ്യത്തില്‍ മാത്രം ജോലികള്‍ ചെയ്യണം. ഉത്തരവ് ലംഘിക്കുന്നവര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ആക്ട് പ്രകാരം ഒരു വര്‍ഷത്തെ തടവ്, പിഴ അല്ളെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ അനുഭവിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.