വൈദ്യുതി ലൈന്‍ ലോറിയിലേക്ക് വീണു; അടിമാലിയില്‍ ദുരന്തം ഒഴിവായി

അടിമാലി: പാര്‍സല്‍ സര്‍വിസ് ലോറി ഇടിച്ച് പോസ്റ്റ് ഒടിഞ്ഞ് വൈദ്യുതി ലൈന്‍ ലോറിയിലേക്ക് വീണു. വന്‍ ദുരന്തം ഒഴിവായി. ബുധനാഴ്ച ഉച്ചക്ക് 12ന് അടിമാലി മാര്‍ക്കറ്റ് ജങ്ഷനിലാണ് സംഭവം. വൈദ്യുതി ലൈന്‍ ലോറിയിലേക്ക് പതിക്കുന്നതിന് മുമ്പ് ഡ്രൈവര്‍ ഇറങ്ങി ഓടി രക്ഷപ്പെട്ടു. ടൗണില്‍ തിരക്കേറിയ പ്രദേശമാണ് മാര്‍ക്കറ്റ് ജങ്ഷന്‍. ലൈന്‍ ഒടിഞ്ഞ് ലോറിയിലേക്ക് മറിഞ്ഞപ്പോള്‍ പൊട്ടിത്തെറിയും അഗ്നിയും ഉണ്ടായി. എന്നാല്‍, പെട്ടെന്ന് വൈദ്യുതി മുടങ്ങിയത് ദുരന്തം ഒഴിവാക്കി. ലോറി കേബ്ളില്‍ കുടുങ്ങിയാണ് അപടമുണ്ടായത്. നിലവാരം കുറവായതാണ് പെട്ടെന്ന് വൈദ്യുതി തൂണ്‍ ഒടിഞ്ഞുവീഴാന്‍ കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.