തൊടുപുഴ: ജില്ലയിലെ തെരഞ്ഞെടുപ്പ് ചൂടിന് ആവേശം പകര്‍ന്ന് സംസ്ഥാന നേതാക്കള്‍ ജില്ലയിലേക്ക് ഒഴുകുന്നു. ഇടതു സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ബുധനാഴ്ച ഏലപ്പാറ, കട്ടപ്പന, അടിമാലി എന്നിവിടങ്ങളിലെ യോഗത്തില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വ്യാഴാഴ്ച രാവിലെ 11ന് തൊടുപുഴ മുനിസിപ്പല്‍ മൈതാനത്തെ യോഗത്തിലും വൈകീട്ട് തൂക്കുപാലത്തെ യോഗത്തിലും പങ്കെടുക്കും. പ്രചാരണത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ആദ്യം ജില്ലയിലത്തെിയത്. യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ രമേശ് ചെന്നിത്തലയടക്കം പങ്കെടുത്തിരുന്നു. ബുധനാഴ്ച മുസ്ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി അബ്ദുസമദ് സമദാനി തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. 30ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ജില്ലയില്‍ പര്യടനം നടത്തും. ഉപ്പുതറ, കാഞ്ചിയാര്‍, കൂട്ടാര്‍, കമ്പിളിക്കണ്ടം, വെള്ളത്തൂവല്‍, വണ്ണപ്പുറം എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മേയ് അഞ്ചിന് കുമ്മംകല്ലിലെ യോഗത്തില്‍ പങ്കെടുക്കും. ആറിന് മന്ത്രി രമേശ് ചെന്നിത്തല ബൈസണ്‍വാലി, രാജാക്കാട്, തൂക്കുപാലം, മാങ്ങാത്തൊട്ടി, കുമളി എന്നിവിടങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും. എട്ടിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വീണ്ടും ജില്ലയിലത്തെും. 35ാം മൈല്‍, പാമ്പനാര്‍, വണ്ടിപ്പെരിയാര്‍, അണക്കര, പുറ്റടി, ഇരട്ടയാര്‍, ഉടുമ്പന്‍ചോല, പൂപ്പാറ, ആനച്ചാല്‍ എന്നിവിടങ്ങളിലെ യോഗങ്ങളില്‍ സംസാരിക്കും. ഒമ്പതിനാണ് എ.കെ. ആന്‍റണിയുടെ പര്യടനം. വൈകീട്ട് മൂന്നിന് അടിമാലി, മുരിക്കാശേരി, തൊടുപുഴ എന്നിവിടങ്ങളില്‍ സംസാരിക്കും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 12ന് നെടുങ്കണ്ടത്തെ യോഗത്തില്‍ പങ്കെടുക്കും. സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ മേയ് ഒന്നിന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇതേദിവസം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും ജില്ലയിലത്തെും. വെള്ളത്തൂവല്‍, ചെറുതോണി, കൂട്ടാര്‍, കുമളി എന്നിവിടങ്ങളിലെ യോഗങ്ങളിലാണ് പ്രകാശ് കാരാട്ട് പങ്കെടുക്കുന്നത്. മേയ് അഞ്ചിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാവിലെ 10ന് വണ്ടിപ്പെരിയാര്‍, രാജാക്കാട്, കഞ്ഞിക്കുഴി, ഉടുമ്പന്നൂര്‍ എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കും. വരും ദിവസങ്ങളില്‍ ബി.ജെ.പി ദേശീയ-സംസ്ഥാന നേതാക്കളും ജില്ലയിലത്തെുമെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.