ചെറുതോണി: ഇടുക്കി ബ്ളോക് പഞ്ചായത്ത് മാര്‍ച്ച് 31ന് സാമ്പത്തികവര്‍ഷം അവസാനിച്ചപ്പോള്‍ 93 ശതമാനം ഫണ്ടും ചെലവഴിച്ച് ഒന്നാം സ്ഥാനത്തത്തെി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് ഫണ്ട് ചെലവഴിച്ചതിലും ജില്ലയില്‍ ഇടുക്കി ബ്ളോക് മുമ്പന്തിയിലാണ്. ജനറല്‍ വിഭാഗത്തില്‍ 371.22 ലക്ഷം രൂപയാണ് ചെലവഴിച്ചത്. പട്ടികജാതി വിഭാഗത്തില്‍ 40.60 രൂപയും പട്ടികവര്‍ഗ വിഭാഗത്തില്‍ 71.23 ലക്ഷം രൂപയും ചെലവഴിച്ചു. കഴിഞ്ഞ ബജറ്റില്‍ 62 പദ്ധതികളാണ് ബ്ളോക് പഞ്ചായത്ത് ആവിഷ്കരിച്ചിരുന്നത്. ഇതില്‍ പശ്ചാത്തല മേഖലയിലെ 34 പദ്ധതികള്‍ ഇ-ടെന്‍ഡര്‍ വഴി നടപ്പാക്കി. ആകെ അനുവദിച്ച 506 ലക്ഷം രൂപയുടെ ഫണ്ടില്‍ 476 ലക്ഷം രൂപ ചെലവഴിക്കാന്‍ കഴിഞ്ഞതായി സെക്രട്ടറി പറഞ്ഞു. ആകെ പദ്ധതി വിഹിതത്തിന്‍െറ ചെലവഴിച്ച കണക്കനുസരിച്ച് ജനറല്‍ വിഭാഗത്തില്‍ 87 ശതമാനവും പട്ടികജാതി വിഭാഗത്തില്‍ 98 ശതമാനവും പട്ടികവര്‍ഗ വിഭാഗത്തില്‍ 94 ശതമാനവും തുക വിനിയോഗിച്ചു. ഇന്ദിര ആവാസ് യോജന ഭവന നിര്‍മാണ പദ്ധതിയനുസരിച്ച് 503 വീടുകള്‍ക്ക് ഇടുക്കി ബ്ളോക് പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തികവര്‍ഷം ധനസഹായം നല്‍കി. മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം 891829 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ജനറല്‍ വിഭാഗത്തില്‍ 803050 രൂപയും പട്ടികജാതി വിഭാഗത്തില്‍ 30990 രൂപയും പട്ടികവര്‍ഗ വിഭാഗത്തില്‍ 57784 രൂപയും ചെലവഴിക്കാന്‍ കഴിഞ്ഞു. ജില്ലയില്‍ 2328 തൊഴിലാളികള്‍ക്ക് 100 ദിവസത്തെ തൊഴില്‍ നല്‍കാന്‍ സാധിച്ചതും ഇടുക്കി ബ്ളോക്കിന് മാത്രമാണ്. അതേസമയം, ജില്ലയിലെ മൊത്തത്തിലെ കണക്കനുസരിച്ച് 75 ശതമാനം തുക മാത്രമേ വികസന ഫണ്ടിനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. പദ്ധതി വിഹിത വിനിയോഗത്തില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നത് ഗ്രാമപഞ്ചായത്തുകളാണ്. ഏതാണ്ട് 72 ശതമാനം ഫണ്ട് ചെലവഴിച്ചു. ഏറ്റവും കുറവ് നഗരസഭകളിലാണ്. മാര്‍ച്ച് അവസാനമായപ്പോഴേക്കും കടുത്ത സാമ്പത്തിക പ്രതിസന്ധിയത്തെുടര്‍ന്ന് പദ്ധതി ഫണ്ട് യഥാസമയം സര്‍ക്കാര്‍ നല്‍കിയില്ല. കരാര്‍വെച്ച പദ്ധതികള്‍ നടപ്പാക്കാന്‍ പറ്റാതെവന്നപ്പോള്‍ മാര്‍ച്ച് 31 കഴിഞ്ഞപ്പോള്‍ 30 ശതമാനത്തോളം പദ്ധതികള്‍ സ്പില്‍ ഓവറിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.