ഈ തെരഞ്ഞെടുപ്പിലും വോട്ടുചെയ്യുമെന്ന് 103കാരിയായ ഫാത്തിമ

നെടുങ്കണ്ടം: വോട്ടവകാശം ലഭിച്ചതുമുതല്‍ എല്ലാ തെരഞ്ഞെടുപ്പിലും വോട്ടു ചെയ്ത താന്‍ പടച്ചോന്‍െറ കരുണാ കടാക്ഷം ലഭിച്ചാല്‍ ഈ തെരഞ്ഞെടുപ്പിലും വോട്ടുചെയ്യുമെന്ന് 103 കാരിയായ ഫാത്തിമ വരണാധികാരിയോട് പറഞ്ഞു. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രായംകൂടിയ സമ്മതിദായകയെ ആദരിക്കാന്‍ എത്തിയതായിരുന്നു വരണാധികാരി കൂടിയായ ഡെപ്യൂട്ടി കലക്ടര്‍ വി. രാജചന്ദ്രന്‍. നെടുങ്കണ്ടം പാടിമണ്ണില്‍ പരേതനായ മീരാന്‍ റാവുത്തറുടെ ഭാര്യ നൂറ്റാണ്ടിന്‍െറ പൂര്‍ണത കൈവരിച്ച ഫാത്തിമയെ വസതിയിലത്തെിയാണ് ആദരിച്ചത്. ന്യൂ ജനറേഷന്‍ വോട്ടര്‍മാരെ പോലും അമ്പരപ്പിക്കുന്ന ഊര്‍ജസ്വലതയും ആത്മാര്‍ഥതയും ഫാത്തിമയുടെ വാക്കുകളില്‍നിന്ന് പ്രകടമായതായും വരണാധികാരി പറഞ്ഞു. പൊന്നാട അണിയിച്ചും മധുര പലഹാരങ്ങള്‍ സമ്മാനിച്ചുമാണ് ആദരിച്ചത്. മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിച്ചുവെന്ന് ഉറപ്പാക്കുന്നതിനായി സംസ്ഥാന തലത്തില്‍ നടക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് അധികൃതര്‍ ഫാത്തിമയെ തേടിയത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.