കട്ടപ്പന: യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയം ഇടതുപക്ഷം പോലും അംഗീകരിച്ചെന്നും പൂട്ടിയ ബാറുകള്‍ ഒന്നും തുറക്കില്ളെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. റോഷി അഗസ്റ്റ്യന്‍ എം.എല്‍.എയുടെ ഇടുക്കി നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്‍െറ മദ്യനയം തുടരും. പുതിയ ബാറുകള്‍ക്കൊന്നും ലൈസന്‍സ് നല്‍കില്ല. ബിവറേജസ് കോര്‍പറേഷന്‍െറ ഒൗട്ട്ലറ്റുകള്‍ പത്തുശതമാനം വീതം ഓരോ വര്‍ഷവും പൂട്ടിവരുകയാണ്. ഇടതുപക്ഷത്തിന്‍െറ മദ്യനയം യെച്ചൂരി തിരുത്തിയെങ്കിലും ഇപ്പോഴും വ്യക്തതയില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സര്‍ക്കാറിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളൊന്നും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ആരോപണങ്ങള്‍ കേട്ട് ഓടിയൊളിക്കില്ളെന്നും ധീരമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വികസനകുതിപ്പ് ചൂണ്ടിക്കാട്ടിയാണ് തുടര്‍ഭരണത്തിനുവേണ്ടി യു.ഡി.എഫ് വോട്ടുതേടുന്നതെന്ന് അദ്ദേഹം പീരുമേട്ടില്‍ പറഞ്ഞു. കട്ടപ്പനയില്‍ നടന്ന യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോണി കുളംപള്ളി അധ്യക്ഷത വഹിച്ചു. മന്ത്രി പി.ജെ. ജോസഫ്, ജോസ് കെ. മാണി എം.പി, അഡ്വ. ഇ.എം. ആഗസ്തി, ഡി.സി.സി പ്രസിഡന്‍റ് റോയി കെ. പൗലോസ്, തോമസ് ജോസ്, ജോയി പെരുന്നോലി, എ.പി. ഉസ്മാന്‍, തോമസ് രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പീരുമേട്ടില്‍ നടന്ന യോഗത്തില്‍ ജോസഫ് വടക്കേല്‍ അധ്യക്ഷത വഹിച്ചു. സിറിയക് തോമസ്, റോയി കെ. പൗലോസ്, ഇ.എം. ആഗസ്തി, എം.ടി. തോമസ്, എസ്. അശോകന്‍, സുലൈമാന്‍ റാവുത്തര്‍, എം.ജെ. ജേക്കബ്, എം.എസ്. ബേബി, മുഹമ്മദ്, ബെന്നി പെരുവന്താനം സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.