തൊടുപുഴ: വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍െറ ഭാഗമായി ആരംഭിക്കുന്ന പീസ് റേഡിയോ ജില്ലാതല സൈനപ് കോണ്‍ഫറന്‍സ് ശനിയാഴ്ച വൈകീട്ട് അഞ്ചിന് തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പി.കെ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. ഇക്കഴിഞ്ഞ പത്തിന് മക്ക ഹറം ഇമാം ഡോ. ശൈഖ് മുഹമ്മദ് ബിന്‍ ഇബ്രാഹീം ആലുതാലിബ് മലപ്പുറം ജാമിയ അല്‍ഹിന്ദില്‍ പീസ് റേഡിയോ ലോഞ്ചിങ് നടത്തിയിരുന്നു. സമൂഹത്തില്‍ ധാര്‍മിക ബോധവും പൗരബോധവും വളര്‍ത്തുകയെന്നതാണ് റേഡിയോയുടെ മുഖ്യ ലക്ഷ്യം. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗത്തിന്‍െറ ഉന്നമനവും ഭിന്നശേഷി വിഭാഗത്തില്‍പെട്ടവരുടെ പുനരധിവാസത്തിനും സഹായകമാകുന്ന പരിപാടികളും ഉള്‍പ്പെടുത്തി. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കുവരെ വിജ്ഞാനം നല്‍കുന്ന പരിപാടികളും ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ മിഷന്‍ ജില്ലാ ചെയര്‍മാന്‍ ടി.എം. ആസാദ്, കണ്‍വീനര്‍ കെ.കെ. ഷംസുദ്ദീന്‍, മേഖലാ കണ്‍വീനര്‍ ഷംസുദ്ദീന്‍ രണ്ടുപാലം, ഐ.എസ്.എം. ജില്ലാ പ്രസിഡന്‍റ് അഭിലാഷ് അബ്ദുല്ല, കെ.എം. നസീര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.