തൊടുപുഴ: ഇടുക്കി അണക്കെട്ടിന് സമീപം അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങള്‍ പ്രദേശവാസികളില്‍ ആശങ്ക പരത്തുന്നു. അണക്കെട്ടിന്‍െറ വൃഷ്ടി പ്രദേശങ്ങളിലായി അടുത്തിടെ അഞ്ച് ഭൂചലനങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം രണ്ടുതവണ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചക്ക് 12.15നും വൈകുന്നേരം 4.10നും അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 1.5 രേഖപ്പെടുത്തി. ഭൂചലനത്തിന്‍െറ പ്രഭവകേന്ദ്രം ഉപ്പുതറ ഒമ്പതേക്കറാണെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. ഒരുമാസം മുമ്പും ഡാമിന് സമീപം ഭൂചലനമുണ്ടായി. തുടര്‍ ചലനങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ കൂടുതല്‍ പഠനം നടത്താത്തത് അണക്കെട്ടിന്‍െറ സമീപം താമസിക്കുന്നവരില്‍ പരിഭ്രാന്തിക്കും കാരണമായി. നേരിയ ഭൂചലനം മൂലം ഡാമിന് ഒന്നും സംഭവിക്കില്ളെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും പ്രദേശവാസികള്‍ ഭീതിയിലാണ്. തുടര്‍ ചലനങ്ങളെക്കുറിച്ച് വിശദ അന്വേഷണം നടത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. എന്നാല്‍, തിങ്കളാഴ്ചത്തെ ഭൂചലനത്തിന്‍െറ പ്രഭവകേന്ദ്രം എറണാകുളത്തിന് ഏഴുകിലോമീറ്റര്‍ ചുറ്റളവിലാണ്. ഇടുക്കി അണക്കെട്ടിനോടുചേര്‍ന്ന ഭൂകമ്പമാപിനിയില്‍ ഭൂചലനത്തിന്‍െറ തീവ്രത 1.5 രേഖപ്പെടുത്തിയിരുന്നു. ആര്‍ച്ച് ഡാമിനോടുചേര്‍ന്ന് ഭൂചലനം ഉണ്ടായിട്ടില്ല. എന്നാല്‍, കഴിഞ്ഞമാസം ആദ്യം ഇവിടെയും നേരിയ ചലനം അനുഭവപ്പെട്ടു. 1.5 ആയിരുന്നു തീവ്രത. അതേസമയം, സംഭവത്തെ ഗൗരവമായാണ് കണുന്നതെന്ന് ഡാം സേഫ്ടി അധികൃതര്‍ അറിയിച്ചു. ഇടക്കാലത്തിനുശേഷം ദിവസങ്ങള്‍ക്കുള്ളില്‍ അടിക്കടി ഉപ്പുതറ കേന്ദ്രീകരിച്ചുണ്ടായ ചലനം മുല്ലപ്പെരിയാര്‍ തീരവാസികളെയും ആശങ്കയിലാഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.