തൊടുപുഴ: നഗരസഭ ജീവനക്കാരന്‍െറ സത്യസന്ധതയില്‍ വ്യാപാരിയുടെ നഷ്ടപ്പെട്ട 10,000 രൂപയും മറ്റ് രേഖകളും തിരികെ ലഭിച്ചു. വെള്ളിയാഴ്ച രാവിലെ നഗരശുചീകരണത്തിലേര്‍പ്പെട്ടിരുന്ന കെ.എസ്. ഉണ്ണിക്കാണ് ഗാന്ധി സ്ക്വയറിന് സമീപത്തുനിന്ന് പണവും രേഖകളുമടങ്ങുന്ന പഴ്സ് ലഭിച്ചത്. ഉണ്ണി ഈ പഴ്സ് നഗരസഭാ ചെയര്‍പേഴ്സണ് കൈമാറി. പഴ്സില്‍നിന്ന് ലഭിച്ച അഡ്രസില്‍ നിന്ന് വ്യാപാരി ഹിദായത്തുല്ല പുളിമൂട്ടില്‍ എന്നയാളുടെതാണ് നഷ്ടപ്പെട്ട പഴ്സ് എന്നറിയാന്‍ കഴിഞ്ഞു. ഉടമ ഉച്ചകഴിഞ്ഞ് നാലിന് നഗരസഭയിലത്തെി നഗരസഭാധ്യക്ഷ സഫിയ ജബ്ബാറിന്‍െറ സാന്നിധ്യത്തില്‍ ഉണ്ണിയുടെ പക്കല്‍നിന്ന് നഷ്ടപ്പെട്ട പഴ്സ് ഏറ്റുവാങ്ങി. പണവും രേഖകളും ലഭിച്ച സന്തോഷത്തില്‍ ചെറിയ പാരിതോഷികം ഉടമ ഉണ്ണിക്ക് നല്‍കാന്‍ തയാറായെങ്കിലും അദ്ദേഹമത് നിരസിച്ചു. നഗരസഭാ ജീവനക്കാരനായ ഉണ്ണിയുടെ സത്യസന്ധതയെ നഗരസഭാധ്യക്ഷയും സ്റ്റാഫുകളും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.