തൊടുപുഴ: കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ്-സി.ഐ.ടി.യു നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളികള്‍ ഇന്‍ഷുറന്‍സ് ഓഫിസിലേക്ക് ആറിന് രാവിലെ 10ന് മാര്‍ച്ച് നടത്തും. വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ ഉയര്‍ത്തി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റിയുടെ (ഐ.ആര്‍.ഡി.എ) തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. രാവിലെ 10ന് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് പ്രകടനം ആരംഭിക്കും. ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ്, യുനൈറ്റഡ് ഇന്‍ഷുറന്‍സ്, യുനൈറ്റഡ് എന്നിവിടങ്ങളിലൂടെ നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ മുന്നില്‍ ധര്‍ണ സംഘടിപ്പിക്കും. സമരത്തിന് മുന്നോടിയായി ചേര്‍ന്ന പ്രവര്‍ത്തകയോഗം കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ജില്ലാ പ്രസിഡന്‍റ് കെ.എം. ബാബു ഉദ്ഘാടനം ചെയ്തു. ഇ.വി. സന്തോഷ് അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.കെ. കബീര്‍, എം.എം. റഷീദ്, പി.പി. നാസര്‍, എം.ആര്‍. വിജയന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. ബഷീര്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.