നെടുങ്കണ്ടം: വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ചകളില്‍ അവധി നല്‍കിയതില്‍ വ്യാപാരികള്‍ക്കിടയില്‍ ഭിന്നത. ഒരുവിഭാഗം വ്യാപാരികള്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍െറ തീരുമാനത്തിനെതിരെ രംഗത്തത്തെി. ഞായറാഴ്ചകളില്‍ അവധിയാക്കുവാനുള്ള അസോസിയേഷന്‍െറ തീരുമാനം അംഗീകരിക്കില്ളെന്നും ഞായറാഴ്ചകളില്‍ കടകള്‍ തുറക്കുമെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടൗണിന്‍െറ ആരംഭകാലം മുതല്‍ മാര്‍ക്കറ്റും വ്യാപാരസ്ഥാപനങ്ങളും ഞായറാഴ്ച പ്രവൃത്തിദിവസവും ചൊവ്വാഴ്ച അവധിദിവസവുമാണ്. ഞായറാഴ്ചകളില്‍ മാര്‍ക്കറ്റില്‍ വരുന്ന തൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് ഞായറാഴ്ചകളിലെ അവധി ബുദ്ധിമുട്ട് സൃഷ്ടിക്കും. മര്‍ച്ചന്‍റ്സ് അസോ. പൊതുയോഗം വിളിച്ചുചേര്‍ത്ത് തീരുമാനമെടുക്കാതെ ചില ഭാരവാഹികളും യൂത്ത്വിങ് പ്രവര്‍ത്തകരും ചേര്‍ന്ന് തീരുമാനം അടിച്ചേല്‍പിക്കുകയാണ് ചെയ്തത്. ഭീഷണി മുഴക്കിയും നിര്‍ബന്ധപൂര്‍വവും കടയടപ്പിക്കാന്‍ നിര്‍ദേശം നല്‍കി. ഇത് അംഗീകരിക്കാനാകില്ളെന്നും പടിഞ്ഞാറേക്കവല, സെന്‍ട്രല്‍ ജങ്ഷന്‍, കുരിശുപള്ളിക്കവല, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാരസ്ഥാപനങ്ങള്‍ ഞായറാഴ്ച തുറന്നുപ്രവര്‍ത്തിക്കുമെന്നും ചൊവ്വാഴ്ച അവധിയായിരിക്കുമെന്നും വ്യാപാരികളായ അബ്ദുന്നാസര്‍, പി.എന്‍. രാജേന്ദ്രന്‍, കെ.എസ്. പുഷ്പരാജന്‍, എം. നസീര്‍, ജോഷി കൈതാരം എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.