മൂന്നാര്‍: വിദ്യാഭ്യാസം, തൊഴില്‍, വിവാഹം എന്നിവയിലൂടെ മനുഷ്യക്കടത്തിന് ഇരയാകുന്നവര്‍ക്ക് ആശ്രയമാകേണ്ട കുടുബശ്രീ ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിങ് സെന്‍റര്‍ ബാധ്യതയായി മാറുന്നതായി ആക്ഷേപം. മേഖലയിലെ കൂടി വരുന്ന മനുഷ്യക്കടത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെ ദേവികുളം എറച്ചില്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിനെതിരെയാണ് വ്യാപക പരാതികള്‍. 2015ല്‍ ആരംഭിച്ച കേന്ദ്രത്തില്‍ നിരവധി പരാതികള്‍ ലഭിച്ചെങ്കിലും ഒരു കേസില്‍പോലും ഉചിതമായ നടപടി കൈക്കൊണ്ടിട്ടില്ളെന്നും ബന്ധപ്പെട്ടവര്‍ ആരോപിക്കുന്നു. ഒരു കേസില്‍പോലും നടപടി ഉണ്ടാകാത്തത് കേന്ദ്രത്തിന്‍െറ നിലനില്‍പിനെക്കുറിച്ച് ചോദ്യമുയര്‍ത്തുകയാണ്. ഒമ്പത് റിസോര്‍ഴ്സ് അംഗങ്ങളും ബ്ളോക് കോഓഡിനേറ്റര്‍, ഓഫിസ് അസിസ്റ്റന്‍റ്, ഓഫിസര്‍ എന്നിവരുമാണ് നിലവിലുള്ളത്. മൂന്നാര്‍ സ്വദേശിനിയായ ഒരു പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. രക്ഷിതാക്കള്‍ മൂന്നാര്‍ എ.എസ്.പിക്ക് പരാതിയെ തുടര്‍ന്ന് കുട്ടിയെ ചെന്നൈയില്‍നിന്ന് കണ്ടത്തെി. ഈ പെണ്‍കുട്ടിയെ പുനരധിവസിപ്പിക്കാന്‍ പലതവണ കേന്ദ്രത്തെ ബന്ധപ്പെട്ടെങ്കിലും അനുകൂല മറുപടിയല്ല രക്ഷിതാക്കള്‍ക്ക് ലഭിച്ചത്. മാര്‍ച്ച് വരെയുള്ള ഫണ്ടില്‍നിന്ന് 21,67,000 രൂപ ഇതുവരെ ചെലവഴിച്ചെങ്കിലും ഇത് ബന്ധപ്പെട്ട കേസുകളില്‍ അല്ലാതെയായതും വിവാദമായിട്ടുണ്ട്. ബ്ളോക്കിലെ ഒമ്പതു പഞ്ചായത്തുകളില്‍ എട്ടിന് ഒരു ലക്ഷം രൂപ വീതം വരുമാനദായ പരിപാടികള്‍ക്ക് അനുവദിച്ചെങ്കിലും ഇതു തന്നിഷ്ടക്കാര്‍ക്ക് അനുവദിക്കുകയായിരുന്നു. കാണാതാകുന്നവര്‍, ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കുന്നവര്‍, വിധവകള്‍ എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട് ഏറെയുള്ളതെങ്കിലും ഇത്തരത്തില്‍ യാതനകള്‍ ഏറ്റുവാങ്ങേണ്ടി വന്നവര്‍ക്ക് പ്രയോജനം ലഭിച്ചിട്ടില്ളെന്നും വിമര്‍ശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.