അടിമാലി: ആനവിരട്ടി വില്ളേജില്‍ സ്വകാര്യ വ്യക്തികള്‍ ഏക്കര്‍കണക്കിന് സര്‍ക്കാര്‍ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൈയേറിയതായി കര്‍ഷക രക്ഷാസമിതി ആരോപിച്ചു. പീച്ചാട്-പ്ളാമല പ്രദേശത്തെ 224 ഏക്കറോളം വരുന്ന ഭൂമിയിലാണ് കൈയേറ്റം. ഇതില്‍ 140 ഏക്കറോളം ഭൂമി ദീര്‍ഘനാളത്തെ നിയമ യുദ്ധങ്ങള്‍ക്കു ശേഷം സര്‍ക്കാറിന് വിട്ടുനല്‍കിയിരുന്നു. ബാക്കിയുള്ള 85 ഏക്കറോളം വരുന്ന ഭൂമി കൈയേറിയവര്‍ക്ക് പതിച്ചോ പാട്ടത്തിനോ നല്‍കാന്‍ കഴിയില്ളെന്ന് 2007ലെ ഹൈകോടതി വിധിയില്‍ പറയുന്നതായി സമിതി അംഗങ്ങള്‍ പറഞ്ഞു. 2004ലും ഇത് സര്‍ക്കാര്‍ ഭൂമിയായാണ് വില്ളേജ് രേഖകളില്‍ കിടക്കുന്നതെന്ന് വിവരാവകാശ നിയമപ്രകാരം കളരിക്കല്‍ ബേബിക്ക് വിവരം ലഭിച്ചിരുന്നു. ഇപ്പോഴും ഈ ഭൂമി സര്‍ക്കാര്‍ ഭൂമിയായാണ് കിടക്കുന്നതെന്നും ഭൂമിയുടെ കരം സ്വീകരിക്കുന്നില്ളെന്നും എന്നാല്‍, താലൂക്ക് ഓഫിസിലെ ചില രേഖകളില്‍ ഏതാനും വ്യക്തികളുടെ പേരുകള്‍ കാണുന്നുണ്ടെന്നും ആനവിരട്ടി വില്ളേജ് ഓഫിസര്‍ പറഞ്ഞു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലും ഏതാനും വ്യക്തികള്‍ ഇവിടെയത്തെി സ്ഥലം അളന്ന് വില്‍പന നടത്താന്‍ ശ്രമിക്കുന്നതായും വന്‍മരങ്ങള്‍ അടക്കമുള്ളവ വെട്ടി ക്കടത്തുന്നതായും കര്‍ഷക രക്ഷാസമിതി അംഗങ്ങള്‍ പറഞ്ഞു. സര്‍ക്കാര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി ഭൂരഹിതരായ കര്‍ഷകര്‍ക്ക് നല്‍കണമെന്നും ഇവിടെ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറി അടക്കമുള്ളവയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കണമെന്നും പ്രസിഡന്‍റ് ബേബി കളരിക്കല്‍, വൈസ് പ്രസിഡന്‍റ് ബേബി നിരവത്ത്, ജനറല്‍ സെക്രട്ടറി എ.പി. രാജു തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.