തൊടുപുഴ: തൊടുപുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും മാലിന്യ സംസ്കരണം വേണ്ട രീതിയില്‍ ഫലപ്രദമാകാത്തതിനെ തുടര്‍ന്ന് പുഴയും കനാല്‍ പരിസരങ്ങളും വന്‍ തോതില്‍ മാലിന്യം കൊണ്ടുനിറയുന്നു. പുഴ മലിനീകരണം സംബന്ധിച്ച് ഫലപ്രദമായ നടപടി കൈക്കൊള്ളുമെന്ന് അധികൃതര്‍ അടിക്കടി പറയുന്നതല്ലാതെ നടപടി കൈക്കൊണ്ടിട്ടില്ല. വേനല്‍ കനത്തതോടെ നിരവധി പേരാണ് തൊടുപുഴയാറിനെയും മലങ്കര കനാലിനെയും ആശ്രയിക്കുന്നത്. എന്നാല്‍, അറവുമാലിന്യമടക്കം പുഴയിലേക്ക് തള്ളുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ ദിവസം വെങ്ങല്ലൂര്‍ പാലത്തിന് സമീപം പുഴയിലേക്ക് അറവുമാലിന്യം തള്ളിയയാളെ പിടികൂടിയിരുന്നു. 25,000 രൂപയാണ് ഇയാളില്‍നിന്ന് പിഴയീടാക്കിയത്. തൊടുപുഴയാറിന്‍െറ വിവിധ ഭാഗങ്ങളില്‍ പച്ചക്കറി, ആശുപത്രി മാലിന്യം വ്യാപകമായി തള്ളുന്ന സംഭവം വര്‍ധിക്കുകയാണ്. നേരത്തേ നഗരസഭാ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുമായി രംഗത്തത്തെിയിരുന്നെങ്കില്‍ ഇപ്പോള്‍ നടപടിക്ക് അധികൃതര്‍ മുന്നിട്ടിറങ്ങാത്തതാണ് മാലിന്യം തള്ളല്‍ വര്‍ധിക്കാനിടയാക്കിയത്. മലങ്കര ജലാശയം, പാതയോരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഹോട്ടല്‍ മാലിന്യം, ഭക്ഷണാവശിഷ്ടങ്ങള്‍, പ്ളാസ്റ്റിക്കുകള്‍ എന്നിവ കുന്നുകൂടിക്കിടക്കുകയാണ്. സമീപപഞ്ചായത്തുകളായി ഇടവെട്ടി, കരിങ്കുന്നം, പുറപ്പുഴ, കുമാരമംഗലം എന്നിവിടങ്ങളിലും മാലിന്യം വ്യാപകമാകുന്നുണ്ട്. മാലിന്യ സംസ്കരണത്തിന് പഞ്ചായത്തുതലത്തില്‍ സംവിധാനങ്ങളില്ലാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. തൊടുപുഴ നഗരത്തോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ ഒട്ടേറെ വ്യാപാരശാലകളും ഹോട്ടലുകളും പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് മുട്ടം. എന്നാല്‍, ശാസ്ത്രീയ രീതിയില്‍ മാലിന്യ സംസ്കരിക്കാന്‍ ഇടിടെ സൗകര്യങ്ങളില്ല. പലപ്പോഴും കൂട്ടിയിട്ട് കത്തിച്ചു കളയുകയാണ് ചെയ്യുന്നത്. തൊടുപുഴയില്‍ മാലിന്യം പലയിടത്തും കൂടിക്കിടക്കുന്ന കാഴ്ചയാണ് കാണുന്നത്. തൊടുപുഴ നഗരത്തില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ കാമറകള്‍ സ്ഥാപിച്ചെങ്കിലും ഇവയെല്ലാം തകരാറിലാണ്. രാത്രി പ്രദേശത്ത് പൊലീസ് നീരീക്ഷണം വ്യാപിപ്പിച്ചാല്‍ ഒരു പരിധിവരെ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്ന് നാട്ടുകാരും പറയുന്നു. മൂലമറ്റം-ഇടുക്കി പാതയുടെ ഇരുവശത്തെ വനമേഖലകളോട് ചേര്‍ന്നും മാലിന്യം തള്ളല്‍ വ്യാപകമാകുന്നുണ്ട്. വിനോദ സഞ്ചാരത്തിനത്തെുന്നവരും വാഹനയാത്രികരും വലിച്ചെറിയുന്ന മാലിന്യമാണ് ഇവയില്‍ കൂടുതലും. വിനോദ സഞ്ചാരികളായി എത്തുന്നവരില്‍ കൂടുതല്‍ പേരും റോഡരികില്‍ ഭക്ഷണം പാകം ചെയ്തിട്ട് വലിച്ചെറിയുന്നതിനും മാലിന്യം വര്‍ധിക്കാന്‍ കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു. അധികൃതര്‍ ഇടപെട്ട് അടിയന്തര നടപടി സ്വീകരിച്ചില്ളെങ്കില്‍ തൊടുപുഴയും സമീപ പ്രദേശങ്ങളും മാലിന്യം തള്ളല്‍ കേന്ദ്രങ്ങളായി സമീപ കാലത്ത് മാറുമെന്ന കാര്യം സംശയമില്ല. തൊടുപുഴയിലെ മാലിന്യം തള്ളലിനെതിരെ മുനിസിപ്പാലിറ്റി പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചതായി അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.