മുട്ടം: അറക്കുളം ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം. രാവിലെ പത്തിനെത്തേണ്ട ഫോട്ടോയെടുപ്പ് സംഘം വളരെ താമസിച്ചാണ് എത്തിയത്. കൂടാതെ ആളുകള്‍ ക്യൂ നില്‍ക്കെ അഞ്ചിന് തന്നെ അവസാനിപ്പിക്കുമെന്ന തീരുമാനമാണ് പ്രതിഷേധത്തിന് കാരണമായത്. ഏറെ നേരം നീണ്ട വാക്കേറ്റവും ബഹളവും കാഞ്ഞാര്‍ എസ്.ഐ ബിജുവിന്‍െറ നേതൃത്വത്തിലത്തെിയ സംഘമാണ് നിയന്ത്രിച്ചത്. പഞ്ചായത്തിലെ ജനങ്ങളൊന്നാകെ ഫോട്ടോയെടുക്കുന്നതിനും പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുമായി സ്ഥലത്തത്തെിയിരുന്നു. രജിസ്ട്രേഷന്‍ നടപടി ഉള്‍പ്പെടെയുള്ളവയുടെ ചുമതല സി.ഡി.എസിനായിരുന്നു. സി.ഡി.എസിന്‍െറ ക്രമീകരണത്തില്‍ വന്ന പാളിച്ചയാണ് പ്രശ്നത്തിന് കാരണമെന്ന് സ്ത്രീകളടക്കമുള്ളവര്‍ ആരോപിച്ചു. പഞ്ചായത്തിലെ 15 വാര്‍ഡുകളിലുള്ളവര്‍ക്കുമായി മൂലമറ്റത്തുള്ള കമ്യൂണിറ്റി ഹാളിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.